Top

'സി പി സുഗതനെ ഖലീഫ ഉമറുമായാണ് താരതമ്യം ചെയ്തിരുന്നത്'; ഉപമകള്‍ക്ക് ജലീലിനെ കഴിഞ്ഞേ ആളുള്ളൂവെന്ന് ബല്‍റാം

'പ്രമുഖ അവയവ പരിശോധകനായ 'ഡോക്ടര്‍' ജലീല്‍ ഇതിപ്പോ ബല്‍റാമിനെ വിമര്‍ശിച്ചതാണോ അതോ നൂപുര്‍ ശര്‍മ്മയെ ന്യായീകരിച്ചതാണോ?'

1 July 2022 2:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സി പി സുഗതനെ ഖലീഫ ഉമറുമായാണ് താരതമ്യം ചെയ്തിരുന്നത്; ഉപമകള്‍ക്ക് ജലീലിനെ കഴിഞ്ഞേ ആളുള്ളൂവെന്ന് ബല്‍റാം
X

കൊച്ചി: എകെജിക്കെതിരായ പരാമര്‍ശത്തേയും പ്രവാചകനെതിരായ നുപുര്‍ ശര്‍മ്മയുടെ അപകീര്‍ത്തി പരാമര്‍ശത്തേയും താരതമ്യം ചെയ്ത കെ ടി ജലീലിനെതിരെ കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. ജലീല്‍ തന്നെ വിമര്‍ശിച്ചതാണോ അതോ നുപുര്‍ ശര്‍മ്മയെ ന്യായീകരിച്ചതാണോ എന്നായിരുന്നു ബല്‍റാമിന്റെ ചോദ്യം. പ്രമുഖ അവയവ പരിശോധകനായ 'ഡോക്ടര്‍' ജലീല്‍ എന്ന് വിശേഷിപ്പിച്ചായിരുന്നു ബല്‍റാമിന്റെ മറുപടി.

അഭയാ കേസ് പ്രതിയായ ഫാദര്‍ കോട്ടൂരിനെതിരെ കഴിഞ്ഞ ദിവസം കെ ടി ജലീല്‍ വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെ വിമര്‍ശനവുമായി ബല്‍റാം രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായുമായി എത്തിയ ജലീല്‍ ബല്‍റാമിന്റെ പരാമര്‍ശത്തെ ബിജെപി വക്താവ് നുപുര്‍ ശര്‍മ്മയുടെ പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തിയ പ്രസ്താവനയും തമ്മില്‍ എന്ത് വ്യത്യാസം എന്നായിരുന്നു ചോദിച്ചത്.

ഇതിന് മറുപടിയുമായാണ് വി ടി ബല്‍റാം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. ഉപമകള്‍ക്ക് ജലീലിനെക്കഴിഞ്ഞേ ആളുള്ളൂവെന്നും ഹിന്ദു പാര്‍ലമെന്റ് നേതാവായ സി പി സുഗതനെ വനിതാ മതിലിന്റെ പ്രധാന സംഘാടകനായിരുന്നപ്പോള്‍ ഖലീഫാ ഉമറുമായാണ് താരതമ്യം ചെയ്തിരുന്നതെന്നും ബല്‍റാം ചൂണ്ടിക്കാട്ടി.

വി ടി ബല്‍റാമിന്റെ വാക്കുകള്‍:

പ്രമുഖ അവയവ പരിശോധകനായ 'ഡോക്ടര്‍' ജലീല്‍ ഇതിപ്പോ ബല്‍റാമിനെ വിമര്‍ശിച്ചതാണോ അതോ നൂപുര്‍ ശര്‍മ്മയെ ന്യായീകരിച്ചതാണോ?

ഏതായാലും ഉപമകള്‍ക്ക് മൂപ്പരെ കഴിഞ്ഞേ ആളുള്ളൂ. നേരത്തെ നവോത്ഥാന മതില്‍ നായകന്‍ സി.പി.സുഗതനെ ഖലീഫ ഉമറുമായാണ് താരതമ്യം ചെയ്തിരുന്നത്. ഇപ്പോ ദാ ഇങ്ങനെയും!

STORY HIGHLIGHTS: VT Balram replies to KT Jaleel on his statement comparing to Nupur Sharma

Next Story