Top

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് വിടി ബല്‍റാം; 'ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കും'

3 Nov 2022 7:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് വിടി ബല്‍റാം; ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കും
X

പാലക്കാട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടണമെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ പ്രതിപക്ഷം പിന്തുണക്കുമെന്നും ബല്‍റാം പറഞ്ഞു.

അതേ സമയം മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ ആവശ്യപ്പെടില്ല. അവര്‍ തമ്മിലുള്ള രഹസ്യനീക്കത്തിന്റെ ഭാഗമായാണ് പരസ്പരമുള്ള വിമര്‍ശനങ്ങള്‍. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണിതെന്നും ബല്‍റാം പറഞ്ഞു.

അതേസമയം മന്ത്രിസഭയുടെ അധികാരത്തില്‍ കടന്നുകയറാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അനവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പ്രീതി മുഖ്യമന്ത്രിയുടെ പരിധിയില്‍ വരുന്നതാണ്. ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കാന്‍ സാധിക്കുക മന്ത്രിസഭയ്ക്ക് ഭൂരിപക്ഷം ഇല്ലാത്തപ്പോള്‍ മാത്രമാണെന്നും മന്ത്രിസഭയുടെ അധികാരം അനുസരിച്ച് പ്രവര്‍ത്തിക്കണം എന്നല്ല ഗവര്‍ണര്‍ അങ്ങനെയേ പ്രവര്‍ത്തിക്കാവു എന്നാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് കേരളത്തിനുണ്ടായ നേട്ടങ്ങള്‍ രാജ്യത്താകെ അംഗീകരിക്കുന്ന ഒന്നാണ്. കാലാനുസൃതമായ മാറ്റങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അങ്ങനെ ഉണ്ടായ വിസ്മയകരമായ മുന്നേറ്റങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ആ നീക്കത്തില്‍ കേരളമാകെ ഉത്കണ്ഠയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വളര്‍ച്ചയില്‍ ഏറ്റവും അധികം അസ്വസ്ഥതയുള്ളത് ആര്‍എസ്എസിനാണ്. ഉന്നത വിദ്യഭ്യാസരംഗം നിയന്ത്രണത്തിലാക്കാന്‍ ആര്‍എസ്എസ് ലക്ഷ്യമിടുകയാണ്. സര്‍ക്കാരിനെതിരെ ഉത്തരവാദിത്തപ്പെട്ട പലരുടെയും ഭാഗത്തു നിന്നും എതിര്‍പ്പ് ഉയരുകയാണ്. തല്പര കക്ഷികള്‍ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ക്ക് മുന്നില്‍ കേരളം വീഴില്ല. ആര്‍എസ്എസ് അനുഭാവികളെ കൊള്ളാവുന്ന ഇടത്തെല്ലാം നിയമിക്കുകയാണ്. വിസിമാരെ പുറത്താക്കാന്‍ ശ്രമിക്കുന്നവര്‍ കേന്ദ്ര സര്‍വകലാശാലകളെ കുറിച്ച് മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights: VT BALRAM ABOUT GOVERNOR AND STATE RELATIONSHIP

Next Story