Top

'കേന്ദ്രത്തിന്റെ വിമാനത്താവള വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം'; പാലക്കാട് വിമാനത്താവളത്തിനായി വികെ ശ്രീകണ്ഠന്‍

എംപി ആവശ്യം ലോക്‌സഭയില്‍ ഉന്നയിച്ചു

22 March 2022 8:53 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കേന്ദ്രത്തിന്റെ വിമാനത്താവള വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തണം; പാലക്കാട് വിമാനത്താവളത്തിനായി വികെ ശ്രീകണ്ഠന്‍
X

ന്യൂഡല്‍ഹി: പാലക്കാട് ജില്ലയില്‍ വിമാനത്താവളം സ്ഥാപിക്കുന്നന്നതിനുള്ള നടപടികള്‍ ഉണ്ടാവണമെന്ന് വികെ ശ്രീകണ്ഠന്‍ എംപി ലോക്‌സഭയില്‍. 2030 ഓടെ രാജ്യത്ത് 200 വിമാനത്താവളങ്ങള്‍ പുതുതായി പ്രവര്‍ത്തന സജ്ജമാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം. ഗതി ശക്തി പദ്ധതിക്കു കീഴില്‍ നിരവധി വിമാനത്താവളങ്ങള്‍ സ്ഥാപിക്കുമെന്ന് സൂചനകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാടും വിമാനത്താവളത്തിനുവേണ്ട അടിസ്ഥാന യോഗ്യതയുണ്ടെന്ന് എംപി ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നു, തമിഴ്‌നാടിനോട് ചേര്‍ന്നുകിടക്കുന്നു, കേരളത്തിലെ രണ്ടാമത്തെ വലിയ വ്യവസായ ജില്ല എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകള്‍ പാലക്കാട് ജില്ലക്കുണ്ട്. ഇത് വിമാനത്താവളത്തിന്റെ ആവശ്യത്തെ സാധൂകരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റേയും കേന്ദ്ര സര്‍ക്കാരിന്റേയും നിരവധി വ്യവസായങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. കേരളത്തിലെ ഏക ഐഐടിയും ഇവിടെയാണ്. ദക്ഷിണ റെയില്‍വേയുടെ ആസ്ഥാനവും പാലക്കാടാണ്.

കോയമ്പത്തൂര്‍- കൊച്ചി വ്യാവസായിക ഇടനാഴി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിദേശ നിക്ഷേപങ്ങള്‍ ഇവിടെ വരുമെന്ന് പ്രതീക്ഷിക്കുന്നു. ഇക്കാരണങ്ങള്‍ക്കൊണ്ടെല്ലാം ജില്ലയില്‍ വിമാനത്താവളം എന്ന പാലക്കാട്ടുകാരുടെ ഏറെ നാളത്തെ ആഗ്രഹം കേന്ദ്ര സര്‍ക്കാരിന്റെ വിമാനത്താവള വിപുലീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കണമെന്നും എംപി ആവശ്യപ്പെട്ടു.

STORY HIGHLIGHTS: VK Sreekandan MP demands Airport in Palakkad district

Next Story