'വിധി സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെ': സർക്കാർ അഭിഭാഷകന്
വിധി വന്നതിന് പിന്നാലെ കേസിലെ പ്രതി കിരണ്‍കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം പ്രത്യേകം പ്രതിക്ക് ശിക്ഷ ലഭിക്കും.
23 May 2022 7:03 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: വിസ്മയ കേസിലെ വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍. കേസില്‍ ഡിജിറ്റല്‍ രേഖകളാണ് കോടതി പരിശോധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
'പ്രോസിക്യൂഷന് ആരോപിച്ച പ്രധാന കുറ്റകൃത്യങ്ങളായ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പുറമേ സ്ത്രീധന നിരോധന വകുപ്പ് പ്രകാരവും പ്രതി കുറ്റക്കാരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശിക്ഷ സംബന്ധിച്ച വാദം നാളെ കേള്‍ക്കും. ഡിജിറ്റല്‍ രേഖകളാണ് കോടതി പരിഗണിച്ചത്. അത് തന്നെയാണ് കേസിലെ പ്രധാനപ്പെട്ട തെളിവ്. കൂടുതല്‍ കാര്യങ്ങള്‍ ജഡ്ജ്മെന്റ് വന്നാല്‍ മാത്രമേ വ്യക്തത വരൂ. ഒരു വ്യക്തിക്കെതിരെയല്ല. സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണ്.' പബ്ലിക്ക് പ്രോസിക്യൂട്ടര്‍ വിശദീകരിച്ചു.
വിധി വന്നതിന് പിന്നാലെ കേസിലെ പ്രതി കിരണ്‍കുമാറിന്റെ ജാമ്യം കോടതി റദ്ദാക്കിയിട്ടുണ്ട്. ഓരോ വകുപ്പിനും പ്രത്യേകം പ്രത്യേകം പ്രതിക്ക് ശിക്ഷ ലഭിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
പ്രോസിക്യൂഷന് വേണ്ടി 41 സാക്ഷികളെയും തെളിവായി 118 രേഖകളും12 തൊണ്ടി മുതലുകളുമാണ് വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാക്കിയത്. കിരണ്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നു എന്നതിന് തെളിവായി ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പ്രോസിക്യൂഷന് ഹാജരാക്കിയിരുന്നു. കിരണിന്റെ ഫോണ്‍ സൈബര്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ ഇതില്‍ റെക്കോഡ് ചെയ്ത സംഭാഷണങ്ങള്‍ ലഭിച്ചിരുന്നു. ഇതും കേസിലെ നിര്‍ണായക തെളിവുകളായി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജും പ്രതി ഭാ?ഗത്തിന് വേണ്ടി അഭിഭാഷകന് പ്രതാപ ചന്ദ്രന് പിള്ളയുമാണ് കോടതിയില്‍ ഹാജരായത്.