Top

ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ സപ്താഹ ഘോഷയാത്രയിലെ വാദ്യമേളം നിര്‍ത്തിവെച്ചു; തൊഴുകയ്യോടെ ചിലര്‍

3 May 2022 8:57 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ സപ്താഹ ഘോഷയാത്രയിലെ വാദ്യമേളം നിര്‍ത്തിവെച്ചു; തൊഴുകയ്യോടെ ചിലര്‍
X

കൊല്ലം: നോമ്പ് തുറക്കുന്ന സമയത്തെ ബാങ്ക് വിളി ഉയര്‍ന്നപ്പോള്‍ സപ്താഹ ഘോഷയാത്രയുടെ വാദ്യമേളം നിര്‍ത്തിവെച്ച് ഘോഷയാത്രയില്‍ പങ്കെടുത്ത് വിശ്വാസികള്‍. ഇതേസമയത്ത് ചിലര്‍ പള്ളിയെ നോക്കി തൊഴുകയ്യോടെ നടന്ന് നീങ്ങുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്.

കരുനാഗപ്പള്ളി വെറ്റമുക്ക് മസ്ജിദ് തഖ്‌വയില്‍ നോമ്പ് തുറക്കുന്ന ബാങ്ക് വിളി സമയത്താണ് വെറ്റമുക്ക് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ സപ്താഹത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര കടന്നു വന്നത്. ഈ സമയത്ത് പള്ളിയില്‍ നിന്ന് വാങ്ക് വിളി കേട്ടപ്പോള്‍ അമ്മമാരും കുട്ടികളുമടക്കമുള്ളവര്‍ വാദ്യമേളങ്ങളും മറ്റും നിശ്ചലമാക്കി ആദരവോടെ, ചിലര്‍ പള്ളിയെ നോക്കി തൊഴുകയ്യോടെ നടന്ന് നീങ്ങുന്നതാണ് വീഡിയോയില്‍ ഉള്ളത്.

മനസ്സില്‍ ഏറെ സന്തോഷം തോന്നിയ ഒരു നിമിഷമായിരുന്നു ഇതെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പലരും കുറിച്ചു. വര്‍ഗീയതയ്ക്ക് മണ്ണൊരുക്കാന്‍ ആര് ശ്രമിച്ചാലും ഈ നാട്ടിലെ സ്‌നേഹവും സൗഹൃദവും തല്ലിക്കെടുത്താന്‍ കഴിയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന മനോഹര കാഴ്ച. നോമ്പ് 30 പൂര്‍ത്തിയാക്കി പരസ്പര സ്‌നേഹ ബഹുമാനത്തോടെ സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പകര്‍ന്ന് നല്‍കുന്ന ഇത്തരം മനുഷ്യരുള്ള നാട്ടില്‍ ആര്‍ക്കാണ് വര്‍ഗീയത ചിന്തിക്കാന്‍ കഴിയുകയെന്നും 'നെറ്റിസണ്‍സ് ചൂണ്ടിക്കാട്ടി'.

STORY HIGHLIGHTS: Viral video of Karunagappalli temple procession stopping band after hearing namaz prayer from masjid

Next Story