Top

സഹോദരിമാരായ പെണ്‍കുട്ടികളോട് അതിക്രമം; കോഴിക്കോട് പൊലീസുകാരനെതിരെ കേസ്, പ്രതി ഒളിവില്‍

12ഉം 13ഉം വയസ്സുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം

14 Nov 2022 8:37 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹോദരിമാരായ പെണ്‍കുട്ടികളോട് അതിക്രമം; കോഴിക്കോട് പൊലീസുകാരനെതിരെ കേസ്, പ്രതി ഒളിവില്‍
X

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ സഹോദരിമാരോട് അപമര്യാദയായി പെരുമാറിയ പോലീസുകാരനെതിരെ പോക്‌സോ കേസ് ചുമത്തി കേസെടുത്തു. കോടഞ്ചേരി സ്‌റ്റേഷനിലെ സിപിഒ വിനോദിനെതിരെയാണ് നടപടിയെടുത്തത്.

12ഉം 13ഉം വയസ്സുള്ള കുട്ടികള്‍ക്ക് നേരെയായിരുന്നു ഇയാളുടെ അതിക്രമം. കേസെടുത്തതിനെ തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോയെന്നാണ് ലഭിക്കുന്ന വിവരം. രക്ഷകര്‍ത്താക്കളുടെ പരാതിയെ തുടര്‍ന്ന് രണ്ടു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതേ സമയം വയനാട് അമ്പലവയലില്‍ പോക്‌സോ കേസ് ഇരയോട് അപമര്യാദയായി പെരുമാറിയ കേസില്‍ സസ്‌പെന്‍ഷനിലായ എഎസ്‌ഐ ടിജി ബാബുവിനെ ഇതുവരെ പിടികൂടാനായില്ല. സമീപകാലങ്ങളില്‍ ഇത്തരത്തില്‍ പൊലീസിനെതിരെ വരുന്ന മൂന്നാമത്തെ കേസാണിത്.

കൊച്ചിയില്‍ കൂട്ടബലാത്സംഗക്കേസില്‍ അറസ്റ്റിലായ ബേപ്പൂര്‍ കോസ്റ്റല്‍ സിഐ സുനു മറ്റൊരു ബലാത്സംഗക്കേസില്‍ റിമാന്‍ഡിലായ ആളാണെന്ന വിവരം പുറത്ത്. എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റ് രണ്ട് കേസുകളാണ് ഈ ഉദ്യോഗസ്ഥനെതിരെയുള്ളത്. ഈ കേസുകളിലെ വകുപ്പുതല നടപടി കഴിയും മുമ്പാണ് വീണ്ടും സമാന കുറ്റകൃത്യത്തില്‍ ഇയാള്‍ പ്രതിയാകുന്നത്. ബിടെക് ബിരുദദാരിയായ യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിലാണ് 2021 ഫെബ്രുവരിയില്‍ സുനു പിടിയിലാകുന്നത്. മുളവുകാട് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരിക്കെയായിരുന്നു സംഭവം. സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ യുവതിയുമായി ഇയാള്‍ അടുപ്പത്തിലായി. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി ജാമ്യം തള്ളിയതോടെ സുനു അറസ്റ്റിലായി

story highlights: Violence against sisters case against Kozhikode policeman

Next Story