ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം; അശ്ലീല വീഡിയോ കാണിച്ചു ഓടി, ദൃശ്യങ്ങൾ പുറത്ത്
27 Jan 2022 8:33 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആറ്റിങ്ങലിൽ മാധ്യമ പ്രവർത്തകയ്ക്ക് നേരെ അതിക്രമം. ബസ് കാത്ത് നിന്ന മാധ്യമ പ്രവർത്തകയോട് യുവാവ് മൊബൈലിൽ അശ്ലീല ദൃശ്യങ്ങൾ കാണിച്ച ശേഷം മോശമായി പെരുമാറുകയായിരുന്നു. പ്രതിയെ മാധ്യമപ്രവർത്തക ഓടിച്ച് പിടിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാരും ഇയാൾ പിടികൂടാൻ ശ്രമം നടത്തിയിരുന്നു.
സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി തിരച്ചിൽ തുടരുന്നതായി പോലീസ് അറിയിച്ചു. കാവി നിറമുള്ള മുണ്ടും നീല ഷർട്ടുമാണ് അക്രമി ധരിച്ചിരുന്നത്.
Next Story