മോന്‍സണിന്റെ വീട്ടിലെ ഒളിക്യമാറ വാർത്തയുമായി വിനായകൻ; 'കവി ആരെയാണ് ഉദേശിച്ചത്' എന്ന് ട്രോളന്മാർ
തന്റെ സ്ഥിരം ശൈലിയിൽ കുറിപ്പുകൾ ഒന്നും തന്നെ ഇല്ലാതെയാണ് വിനായകൻ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.
23 Oct 2021 10:17 AM GMT
ഫിൽമി റിപ്പോർട്ടർ

വ്യാജ പുരാവസ്തുക്കളുടെ പേരില്‍ തട്ടിപ്പു നടത്തിയ പ്രതി മോന്സന് മാവുങ്കലിന്റെ വീട്ടിൽ നിന്നും ഒളിക്യാമറ കണ്ടെത്തിയ വിഷയം ഏറെ ചർച്ച ചെയ്യപ്പെടുകയാണ്. ഇപ്പോഴിതാ വിഷയവുമായി ബന്ധപ്പെട്ട വാർത്ത പങ്കുവെച്ചിരിക്കുകയാണ് നടൻ വിനായകൻ.
തന്റെ സ്ഥിരം ശൈലിയിൽ കുറിപ്പുകൾ ഒന്നും തന്നെ ഇല്ലാതെയാണ് വിനായകൻ വാർത്ത ഫേസ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. എന്ത് തന്നെയാലും നടന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപ്പേർ നടന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തി കഴിഞ്ഞു. കവി ആരെയാണ് ഉദേശിച്ചത് എന്ന് തുടങ്ങുന്ന കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്.
അതേസമയം മോന്സന് മാവുങ്കലിനെ കാണാന്‍ എത്തുന്ന അതിഥികള്‍ താമസിപ്പിച്ചിരുന്ന മുറികളില്‍ ഒളിക്യാമറയുണ്ടെന്ന് ഇന്നലെയാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ക്യാമറകളും ഹാര്‍ഡ് ഡിസ്ക്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇതിലുളള ദൃശ്യങ്ങള്‍ കൃത്യമായി പരിശോധനയ്ക്ക് വിധേയമാക്കും.
ഉന്നതരായ രാഷ്ട്രീയക്കാരും പൊലീസുദ്യോഗസ്ഥരും സിനിമാ മേഖലയില്‍ നിന്നുള്ളവരും മുറികളില്‍ താമസിച്ചിട്ടുണ്ട്. മോന്സന് താമസിച്ചിരുന്ന മുറിയിലും ഒളിക്യാമറ ഉണ്ടായിരുന്നു. പീഡനത്തിനിരയായ പെണ്‍കുട്ടിയാണ് ഇക്കാര്യങ്ങളെല്ലാം ക്രൈംബ്രാഞ്ചിനെ അറിയിച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ക്യാമറയും ഹാര്‍ഡ് ഡിസ്്ക്കും പിടിച്ചെടുത്തത്. സൈബര്‍ വിദ്ഗധര്‍ ഇന്ന് മോന്‍സന്റെ വീട്ടിലെത്തി പരിശോധന നടത്തും.
ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. മോന്‍സന്റെ വീട്ടിലും അദ്ദേഹത്തിന്റെ തിരുമ്മല്‍ കേന്ദ്രത്തിലും എത്തിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. ഇതുമായി ബന്ധപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തില്‍ മോന്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച പൊലീസ് രേഖപ്പെടുത്തും. മോന്‍സനെയും ജീവനക്കാരേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് തീരുമാനിക്കുന്നത്.
- TAGS:
- Vinayakan
- Monson Mavungal