Top

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാക്കുന്നത്.

15 Oct 2021 2:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിച്ച് ആയിരക്കണക്കിന് കുരുന്നുകള്‍
X

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ ഇത്തവണ പതിവ് പോലെ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാക്കുന്നത്. അതേസമയം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇത്തവണ കുട്ടികളെ എഴുത്തിനിരുത്തുന്നില്ല.

കൊവിഡ് മൂലം ഇത്തവണ പലയിടങ്ങളിലും രക്ഷിതാക്കളാണ് കുട്ടികള്‍ക്ക് ആദ്യാക്ഷരം കുറിക്കുന്നത്. ക്ഷേത്രങ്ങളില്‍ ഇതിനായുളള ഒരുക്കങ്ങള്‍ ഇന്നലെ തുടങ്ങിയിരുന്നു. തിരുവനന്തപുരത്ത് പത്മനാഭ സ്വാമി ക്ഷേത്രത്തിലും ആറ്റുകാല്‍ ക്ഷേത്രത്തിലും രാവിലെ മുതല്‍ വലിയ തിരക്കാണ്.

കോട്ടയത്തെ പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലും, കൊല്ലൂര്‍ മൂകാംബികാ ദേവീ ക്ഷേത്രത്തിലും വിദ്യാരംഭത്തിനുള്ള സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. വന്‍ ഭക്തജനപ്രവാഹമാണ് ക്ഷേത്രത്തിലിന്ന്.

Popular Stories

    Next Story