Top

പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിന്‍ വര്‍ഗീസിന്റെ വാദം പൊളിയുന്നു; കണ്ടെയിനറുകളുടെ എണ്ണം പരിശോധിച്ച് ഡിആര്‍ഐ

ഇയാള്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു

10 Oct 2022 4:11 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിന്‍ വര്‍ഗീസിന്റെ വാദം പൊളിയുന്നു;   കണ്ടെയിനറുകളുടെ എണ്ണം പരിശോധിച്ച്  ഡിആര്‍ഐ
X

കൊച്ചി: പഴങ്ങളുടെ മറവില്‍ ലഹരി എത്തിച്ച സംഭവത്തില്‍ ബിസിനസ് പങ്കാളി വഞ്ചിക്കുകയായിരുന്നെന്ന വിജിന്‍ വര്‍ഗീസിന്റെ വാദം പൊളിയുന്നു. ഇയാള്‍ ലഹരിക്കടത്ത് സംഘത്തിന്റെ ഭാഗമാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ പറഞ്ഞു. തുടരെയുള്ള രണ്ട് കണ്ടെയ്‌നറുകളില്‍ ലഹരി ദക്ഷിണാഫ്രിക്കയില്‍ നിന്നും പിടികൂടിയിരുന്നു.

വിജിനും സംഘവും വിദേശത്ത് നിന്ന് കൊണ്ടുവരുന്ന പഴങ്ങള്‍ കാലടിക്കു പുറമെ കൊച്ചി നഗരത്തില്‍ രണ്ടിടത്തും കോഴിക്കോട്ടും സംഭരിക്കുന്ന ഏജന്‍സികളുണ്ട്. കൂടാതെ വിജിന്റെ പേരില്‍ എത്ര കണ്ടെയിനറുകള്‍ അടുത്തിടെ എത്തിയെന്നും ഡി ആര്‍ഐ പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസം വിജിന്റെ പേരില്‍ വീണ്ടും കണ്ടെയ്‌നര്‍ കൊച്ചി തുറമുഖത്ത് എത്തുമെന്നാണ് വിവരം. ഇത് പരിശോധിക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണ സംഘം. വിജിനെ മുംബൈയില്‍ പിടികൂടിയതിന്റെ അടുത്ത ദിവസം കൊച്ചി തുറമുഖത്തെത്തിയ പഴങ്ങള്‍ അടങ്ങിയ കണ്ടെയ്‌നര്‍ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് സംഘം പരിശോധിച്ചിരുന്നു.

2017 മുതലാണ് കെച്ചി തുറമുഖത്ത് കണ്ടെയ്‌നര്‍ സമവിധാനം നിലവില്‍ വന്നത്. എന്നാല്‍ വലിയ അളവില്‍ സാധനങ്ങള്‍ക്കൊപ്പം ചെറിയ അളവില്‍ ലഹരി വസ്തുക്കള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കാന്‍ ബുദ്ധിമുട്ടാണ്.

Next Story