Top

സോളാര്‍ കേസിലെ വിജിലന്‍സ് അന്വേഷണം; 'ആരേയും സഹായിച്ചിട്ടില്ല, കൈക്കൂലിയും വാങ്ങിയിട്ടില്ല', ആശങ്കയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്

സരിതക്ക് ഒരു സഹായവും താന്‍ ചെയ്തുകൊടുത്തിട്ടില്ലെന്ന് ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

13 Oct 2021 4:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സോളാര്‍ കേസിലെ വിജിലന്‍സ് അന്വേഷണം; ആരേയും സഹായിച്ചിട്ടില്ല, കൈക്കൂലിയും വാങ്ങിയിട്ടില്ല, ആശങ്കയില്ലെന്ന് ആര്യാടന്‍ മുഹമ്മദ്
X

സോളാര്‍ കേസിലെ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരണവുമായി ആര്യാടന്‍ മുഹമ്മദ്. വിജിലന്‍സ് നേരത്തെ അന്വേഷിച്ച് ഒരു തെളിവും കിട്ടാത്ത കേസാണിതെന്നും ആര്യടന്‍ മുഹമ്മദ് പറഞ്ഞു. തനിക്ക് ആരും ഒരു കൈക്കൂലിയും തന്നിട്ടുമില്ല, താന്‍ വാങ്ങിയിട്ടുമില്ല. സരിതയുടെ മൊഴിയുണ്ടെന്ന് പറഞ്ഞാണ് വിജിലന്‍സ് അന്ന് അന്വേഷിച്ചത്. സരിതക്ക് ഒരു സഹായവും താന്‍ ചെയ്തുകൊടുത്തിട്ടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ ഒരു ആശങ്കയുമില്ലെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.

ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തീരുമാനമായത്. സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിത നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി. വൈദ്യുതി മന്ത്രി ആയിരിക്കെ 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആര്യാടന്‍ മുഹമ്മദിനെതിരായ പരാതി.

പരാതിയില്‍ കഴമ്പുണ്ട് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിന് വേണ്ടി മുന്‍കൂര്‍ അനുമതിക്കായി സര്‍ക്കാര്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്. കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി അനിവാര്യമാണ്

Popular Stories

    Next Story