'നേതൃത്വത്തില്‍ വരാതിരിക്കാനുള്ള ഗൂഢനീക്കം'; ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതെന്ന് വെള്ളാപ്പള്ളി
തെരഞ്ഞെടുപ്പില്‍ താനും തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് പിന്നിലെന്നും വെള്ളാപ്പള്ളി
1 Dec 2022 8:01 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ആലപ്പുഴ: തനിക്കെതിരായ നിലവിലെ നീക്കങ്ങള്‍ എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണെന്ന് വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങര എസ്എന്‍ഡിപി യൂണിയന് സെക്രട്ടറിയായിരുന്ന കെ കെ മഹേശന്റെ മരണത്തില്‍ തന്നെ ഒന്നാം പ്രതിയാക്കി കേസ് രജിസ്റ്റര്‍ ചെയ്ത വിഷയത്തിലായിരുന്നു പ്രതികരണം. തെരഞ്ഞെടുപ്പില്‍ താനും തുഷാര്‍ വെള്ളാപ്പള്ളിയും പങ്കെടുക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് പിന്നിലെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
കേസെടുക്കാനുള്ള ഉത്തരവ് കോടതിയെ തെറ്റിദ്ധരിപ്പിച്ച് നേടിയതാണെന്നും തനിക്ക് ഭയമില്ലെന്നും വെള്ളാപ്പള്ളി പ്രതികരിച്ചു. 'നിലനില്പ്പില്ലാതെ വന്നപ്പോളാണ് മഹേശന് ആത്മഹത്യ ചെയ്തത്. മാവേലിക്കരയിലെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ ആയിരുന്നു ആത്മഹഹത്യ. നിലവിലെ നീക്കം എസ്എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ്.
ക്രിമിനല്‍ കേസില്‍ പ്രതിയായവര്‍ക്ക് യോഗ നേതൃത്വത്തിലേക്ക് മത്സരിക്കാന്‍ ആവില്ല. എസ്എന്‍ഡിപി തെരഞ്ഞെടുപ്പില്‍ വെള്ളാപ്പള്ളിയും തുഷാറും പങ്കെടുക്കാതിരിക്കാനുള്ള ഗൂഢനീക്കമാണ് നടക്കുന്നത്. സംഭവം സിബിഐ തന്നെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടവരാണ് ഞങ്ങള്‍. അന്വേഷണം തൃപ്തികരമാണെന്ന് പറഞ്ഞവരാണ് മഹേശന്റെ കുടുംബം', വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
Story Highlights: Vellappally Natesan Response On The Police Case Against Him