Top

'തൃക്കാക്കരയിൽ സഭയാണ് താരം'; ലൗ ജിഹാദ് ഉണ്ടെന്ന് വെളളാപ്പളളി

കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കാം

9 May 2022 10:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തൃക്കാക്കരയിൽ സഭയാണ് താരം; ലൗ ജിഹാദ് ഉണ്ടെന്ന് വെളളാപ്പളളി
X

ആലപ്പുഴ: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളല്ല സഭയാണ് താരമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മണ്ഡലത്തിൽ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ ആരും താരമല്ല, സഭയാണ് താരം. സഭ വിളങ്ങി തിളങ്ങി നിൽക്കുകയാണ്. എന്നാൽ കുറച്ച് ദിവസം കഴിയുമ്പോൾ സഭയെ താഴെവെച്ച് സ്ഥാനാർഥികളെ താരം ആക്കിയേക്കാമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

'തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ആർക്കാണ് എസ്എൻഡിപിയുടെ പിന്തുണയെന്ന കാര്യം പുറത്ത് പറയേണ്ടതില്ലെ. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണന്റേത് സൗഹൃദസന്ദർശനമാണ്, എന്നും വെള്ളാപ്പള്ളി പറഞ്ഞു.

കൂടാതെ ലൗ ജിഹാദ് കേരളത്തിലും ഉണ്ടെന്ന് വെളളാപ്പളളി പറഞ്ഞു. ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുന്നുണ്ട്. അതിനെ തള്ളുന്നില്ല. കുടുംബത്തോടെ മത പരിവർത്തനം നടത്തുന്നുണ്ട്', എന്നും വെള്ളാപ്പള്ളി പറഞ്ഞു.

തൃക്കാക്കര മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി എ എൻ രാധാകൃഷ്ണൻ വെളളാപ്പളളിയെ വീട്ടിൽ എത്തി സന്ദർശിച്ചിരുന്നു. വെള്ളാപ്പള്ളിയുടെ വീട് തനിക്ക് തറവാട് പോലെയാണെന്നും അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങാനുമാണ് എത്തിയതെന്നുമായിരുന്നു സന്ദർശനത്തെ കുറിച്ച് എ എൻ രാധാകൃഷ്ണന്റെ പ്രതികരണം. തൃക്കാക്കര തെരഞ്ഞെടുപ്പിൽ 20-20 ആപ് മത്സരിക്കാൻ ഇല്ലാത്തത് ഗുണകരമായെന്നും, ത്രികോണ മത്സരത്തിൽ ഇത് ഗുണം ചെയ്യുമെന്നും എ എൻ രാധാകൃഷ്ണൻ പറഞ്ഞു.

Story highlights: Vellapally Nadesan said that church is the star and not the candidates in Thrikkakara by election

Next Story