Top

'മങ്കിപോക്സില്‍ ആശങ്കയില്ല'; പോസിറ്റീവായ മൂന്ന് പേരുടേയും നില ​ഗുരുതരമല്ലെന്ന് വീണാ ജോർജ്

മൂന്നു പേർക്കും വ്യാപനവും മരണനിരക്കും കുറഞ്ഞ വൈറസാണ്‌ ബാധിച്ചത്‌.

25 July 2022 6:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മങ്കിപോക്സില്‍ ആശങ്കയില്ല; പോസിറ്റീവായ മൂന്ന് പേരുടേയും നില ​ഗുരുതരമല്ലെന്ന് വീണാ ജോർജ്
X

കണ്ണൂർ: സംസ്ഥാനത്ത് മങ്കിപോക്സ് ആശങ്കയില്ലെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്. മങ്കിപോക്സ് സ്ഥിരീകരിച്ച് ചികിത്സയിലുളള മൂന്ന് പേരുടേയും നില ​ഗുരുതരമല്ല. അവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. 21ദിവസമാണ്‌ ഇവരുടെ നിരീക്ഷണകലാവധി. സമ്പർക്ക പട്ടികയിലുള്ളവരെല്ലാം നിലവിൽ നെഗറ്റീവാണ്‌. രോഗലക്ഷണങ്ങളൊന്നും ഇല്ലെങ്കിലും ഇവരും നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. സർക്കാർ ജില്ലാ ആശുപത്രിയിലെ കാത്ത് ലാബിന്റെ ഉദ്ഘാടനം നിർവഹിച്ച ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

യുകെ, യുഎസ്‌എ എന്നിവിടങ്ങളിൽ മങ്കി പോക്‌സ്‌ വ്യാപനം റിപ്പോർട്ട്‌ ചെയ്‌തപ്പോൾ തന്നെ സംസ്ഥാനത്തും കടുത്ത ജാഗ്രത ഏർപ്പെടുത്തിയിരുന്നു. ഇപ്പോൾ പോസിറ്റീവായ മൂന്നു പേർക്കും വ്യാപനവും മരണനിരക്കും കുറഞ്ഞ വൈറസാണ്‌ ബാധിച്ചത്‌. എന്നാലും നിരീക്ഷണം കർശനമാണ്‌. ഇവരെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകരുടേയും സമ്പർക്കത്തിലായ കുടുംബാംഗങ്ങളുടേയും സാംമ്പിളുകൾ നിശ്ചിത ദിവസത്തെ ഇടവേളകളിൽ പരിശോധിക്കുകയും ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

STORY HIGHLIGHTS: veena george says monkeypox is not a concern in the state

Next Story