'ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ ഒരു തര്‍ക്കവുമില്ല'; യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്ന് വിഡി സതീശന്
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിപിഐഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് വിഡി സതീശന്
4 Nov 2022 9:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സര്‍ക്കാരിനെ രക്ഷിക്കാന്‍ ഇറങ്ങിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. സ്വര്‍ണ്ണ കള്ളകടത്ത് വിഷയത്തില്‍ ഇപ്പോഴാണോ ഗവര്‍ണര്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവര്ക്കും അറിയാമെന്നും എന്തുകൊണ്ട് അന്വേഷിക്കുന്നില്ലെന്നും സതീശന് ചോദിച്ചു.
'സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ പല ഏര്‍പ്പാടുകളും നടത്തി. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് കത്തയച്ചത് പോലും സര്‍ക്കാരിനെ സഹായിക്കാനാണ്. യഥാര്‍ത്ഥ വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമം.ഗവര്‍ണര്‍ ഗവണ്മെന്റ് പോരെന്ന് വരുത്തി തീര്‍ക്കുന്നു. ഇവര്‍ തമ്മില്‍ ഒരു തര്‍ക്കവും ഇല്ല', പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടുന്ന നടപടിയാണ് സിപിഐഎമ്മും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് വിഡി സതീശന് കുറ്റപ്പെടുത്തി. സാങ്കേതിക സര്‍വകലാശാലയിലെ പ്രതിഷേധം എന്തിനാണ്. എന്താണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. സുപ്രീം കോടതി വിധിയ്ക്ക് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. സുപ്രീം കോടതിയെ അനുസരിക്കില്ല എന്നാണോ. ഇരകളായി മാറുന്നത് വിദ്യാര്‍ത്ഥികളാണെന്നും ഇഷ്ട്ടക്കാരെ നിയമിക്കാന്‍ പിന്‍വാതില്‍ ശ്രമമാണ് നടക്കുന്നതെന്നും സതീശന് കൂട്ടിച്ചേര്‍ത്തു
കേരളത്തിലെ പൊലീസിന് എന്ത് പറ്റിയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. പൊലീസ് സാധാരണക്കാരുടെ കൂടെയല്ല. പണമുള്ളവനും മാഫിയ സംഘത്തിനും ഒപ്പമാണ്. മുഖ്യമന്ത്രി ഉറങ്ങുകയാണെന്നും പാര്‍ട്ടിയാണ് പൊലീസിനെ നിയന്ത്രിക്കുന്നതെന്നും സതീശന് കുറ്റപ്പെടുത്തി.
Story highlights: VD Satheesan supported Arif Muhammed Khan