Top

'ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു, അപ്പീലുമായി പോകണം': വിഡി സതീശന്‍

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

13 Oct 2021 7:29 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നു, അപ്പീലുമായി പോകണം: വിഡി സതീശന്‍
X

ഉത്ര വധക്കേസില്‍ പ്രതിക്ക് ഇതിലും കഠിനമായ ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിധിയെ സ്വാഗതം ചെയ്യുന്നു. കേസില്‍ സര്‍ക്കാര്‍ അപ്പീലുമായി മുന്നോട്ട് പോകണമെന്നും വിഡി സതീശന്‍ പറഞ്ഞു.

വധക്കേസ് വിധിയില്‍ തൃപ്തയല്ലെന്നാണ് ഉത്രയുടെ മാതാവ് പ്രതികരിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നതെന്നും പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നുവെന്നും അമ്മ വിധിക്ക് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു.

'ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകാനുള്ള സാഹചര്യം പരിശോധിക്കും. തുടര്‍നടപടികളിലേക്ക് പോകും. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്കും ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നുവെന്ന് നിങ്ങള്‍ തന്നെ പരിശോധിക്കുക.' അമ്മ പറഞ്ഞു.

വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം തടവാണ് വിധിച്ചത്. ്പ്രതിയുടെ പ്രായമടക്കം പരിഗണിച്ചാണ് വധ ശിക്ഷ ഒഴിവാക്കി 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. ഇതിനൊപ്പം ഏഴു വര്‍ഷം തടവുശിക്ഷയും അനുഭവിക്കണം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്. വധശിക്ഷ വേണമെന്നാണ് പ്രോസിക്യൂഷനും കോടതിയോട് ആവശ്യപ്പെട്ടത്. വധശിക്ഷയ്ക്ക് സുപ്രീംകോടതി നിശ്ചയിച്ചിട്ടുളള അഞ്ച് കുറ്റങ്ങളില്‍ നാലും പ്രതിയായ സൂരജ് ചെയ്‌തെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.

Popular Stories

    Next Story