കോഴിക്കോട് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചന്നാരോപണം; സംഘര്‍ഷം
മോഡലിങ്ങില്‍ അവസരം ചോദിച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു
20 Nov 2022 4:30 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: കോഴിക്കോട് വയലടയില്‍ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചന്നാരോപണം. മോഡലായ യുവാവും സുഹൃത്തും എറണാകുളത്ത് നിന്ന് എത്തിയാണ് പെണ്‍കുട്ടിയെ തട്ടികൊണ്ട് പോകാന്‍ ശ്രമിച്ചെന്നാണ് ആരോപണം.
സംഭവത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ യുവാക്കള്‍ എത്തിയ കാര്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തകര്‍ത്തു. സംഘര്‍ഷത്തില്‍ പരുക്കേറ്റ യുവാക്കളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും പെണ്‍കുട്ടിയുടെ സഹോദരനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് പൊലീസ് എത്തുകയും പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കുകയും ചെയ്തു. മോഡലിങ്ങില്‍ അവസരം ചോദിച്ചാണ് പെണ്‍കുട്ടിയെ പരിചയപ്പെട്ടതെന്ന് യുവാവ് പൊലീസിനോട് പറഞ്ഞു.
STORY HIGHLIGHTS: Vandalise vehicle of youth alleging abducting woman
- TAGS:
- Kidnappind
- Kerala
- Kozhikkode