Top

'എയ്ഡഡ് സ്കൂളുകളിലെ നിയമനം പി എസ് സിക്ക് വിടുന്നത് ആലോചനയിലില്ല'; എ കെ ബാലനെ തളളി ശിവൻകുട്ടി

എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി യോഗ്യതയുള്ളവരെ നിയമിക്കുമ്പോൾ പിടിഎ നിയമിച്ചവരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

30 May 2022 7:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

എയ്ഡഡ് സ്കൂളുകളിലെ നിയമനം പി എസ് സിക്ക് വിടുന്നത് ആലോചനയിലില്ല; എ കെ ബാലനെ തളളി ശിവൻകുട്ടി
X

തിരുവനന്തപുരം: എയ്ഡഡ് സ്കൂളുകളിലെ നിയമനം പിഎസ് സിക്ക് വിടുന്നത് ആലോചനയിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുവി ശിവൻകുട്ടിട്ടി. സ്കൂളുകളിൽ പിടിഎ നടത്തുന്ന താത്കാലിക നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സേഞ്ചിൽ റിപ്പോർട്ട് ചെയ്യണം. എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി യോഗ്യതയുള്ളവരെ നിയമിക്കുമ്പോൾ പിടിഎ നിയമിച്ചവരെ ഒഴിവാക്കുമെന്നും മന്ത്രി വ്യക്തമാക്കി. മണക്കാട് ടിടിഐയിൽ കെഎസ്ആർടിസി ക്ലാസ് മുറി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിനൊപ്പം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേരത്തെ എയ്ഡഡ് നിയമനവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ബാലൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. നിയമനം പിഎസ് സിക്ക് വിടണമെന്നായിരുന്നു എ കെ ബാലന്റെ പരാമർശം. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. സാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും എ കെ ബാലൻ പറഞ്ഞിരുന്നു.

എ കെ ബാലന്റെ പരാമർശം വിവാദമായതോടെ എൻ എസ് എസും, ക്രിസ്ത്യൻ സഭകളുമടക്കം വിമർശനവുമായി വന്നിരുന്നു. പിന്നാലെ തിരുത്തുമായി സിപിഐഎം രം​ഗത്തുവന്നു. ഈ വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിച്ച് തീരുമാനമെടുക്കും. ഇപ്പോൾ സിപിഐഎമ്മോ മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും വ്യക്തമാക്കിയിരുന്നു.

STORY HIGHLIGHTS: V Sivankutty Says no Decision Take Over Aided Appointment Through PSC

Next Story