Top

സുധാകരന്‍ ഗാന്ധിയെയെങ്കിലും ഓര്‍ക്കണമായിരുന്നെന്ന് മന്ത്രി ശിവന്‍കുട്ടി; 'കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ആ പേര് പറഞ്ഞ്'

ഗാന്ധിയുടെ പേരിനെ പോലും ഒറ്റുകൊടുക്കുകയാണ് കെ സുധാകരനെന്നും മന്ത്രി ശിവന്‍കുട്ടി

10 Nov 2022 2:06 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സുധാകരന്‍ ഗാന്ധിയെയെങ്കിലും ഓര്‍ക്കണമായിരുന്നെന്ന് മന്ത്രി ശിവന്‍കുട്ടി; കോണ്‍ഗ്രസ് നിലനില്‍ക്കുന്നത് തന്നെ ആ പേര് പറഞ്ഞ്
X

കൊച്ചി: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഉന്നം വെക്കുന്നത് ബിജെപിയില്‍ ചേരുക എന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. കൊച്ചിയില്‍ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

ആര്‍എസ്എസ് ശാഖയെ താന്‍ സംരക്ഷിച്ചിട്ടുണ്ട് എന്നാണ് സുധാകരന്‍ പറയുന്നത്. അതില്‍ സുധാകരന് പശ്ചാത്താപവുമില്ല. പ്രസ്താവനയിലൂടെ ബിജെപിയിലേയ്ക്കുള്ള യാത്രയുടെ അരങ്ങൊരുക്കുകയാണ് സുധാകരന്‍ ചെയ്യുന്നത്. ഇത്തരത്തില്‍ പ്രസ്താവനകളില്‍ തുടങ്ങിയാണ് പല സംസ്ഥാനങ്ങളിലും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലേക്ക് കൂറ് മാറുന്നത്. സുധാകരനും ആ തന്ത്രമാണ് പയറ്റുന്നതെന്ന് ശിവന്‍കുട്ടി പറഞ്ഞു.

ആര്‍എസ്എസ് അനുകൂല പ്രസ്താവന നടത്തുമ്പോള്‍ കെ സുധാകരന്‍ മഹാത്മാ ഗാന്ധിയെ എങ്കിലും ഓര്‍ക്കേണ്ടതായിരുന്നെന്ന് മന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് ഈ നിലയിലെങ്കിലും നിലനില്‍ക്കുന്നത് ആ പേര് പറഞ്ഞാണ്. ആ പേരിനെ പോലും ഒറ്റുകൊടുക്കുകയാണ് കെ സുധാകരനെന്നും മന്ത്രി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.



Next Story