ഉച്ചഭക്ഷണ പദ്ധതി; പാചകത്തൊഴിലാളികള്‍ക്കുള്ള വേതനം കുടിശ്ശികയില്ലാതെ വിതരണം ചെയ്യുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 167 കോടി രൂപയുടെ വിനിയോഗ അനുമതി നല്‍കിയിട്ടുണ്ട്
2 Nov 2022 1:54 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഈ അധ്യയന വര്‍ഷം കുടിശ്ശികയില്ലാതെ പാചകത്തൊഴിലാളികള്‍ക്കുള്ള വേതനം വിതരണം നടത്താനാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. പദ്ധതി നടത്തിപ്പിനായി സ്കൂളുകള്‍ക്ക് നല്‍കാനുള്ള വിഹിതവും മുടക്കമില്ലാതെ വിതരണം ചെയ്യാനാകും. ഇക്കാര്യത്തില്‍ ഫണ്ടിന്റെ അപര്യാപ്തത ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് 167 കോടി രൂപയുടെ വിനിയോഗ അനുമതി നല്‍കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അക്കൗണ്ടിലേക്ക് പണം എത്തുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഈ തുക ഉപയോഗിച്ച് പാചക തൊഴിലാളികള്‍ക്ക് കുടിശ്ശിക വന്ന ഓഗസ്റ്റ് മാസത്തെ പകുതി വേതനവും സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിലെ വേതനവും വരുംദിവസങ്ങളില്‍ ലഭ്യമാക്കാനാകും. പദ്ധതി നടത്തിപ്പിന് സ്കൂളുകള്‍ക്ക് നല്കുന്ന വിഹിതത്തിലെ കുടിശ്ശികയും വരുംദിവസങ്ങളില്‍ തീര്‍ക്കുമെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.
Story Highlights: V Sivankutty about noon school meal
- TAGS:
- V Sivankutty
- school
- Kerala