Top

ഉത്രകൊലക്കേസ്; സൂരജിന് എന്തുകൊണ്ട് വധശിക്ഷയില്ല; കോടതിയുടെ നിരീക്ഷണങ്ങള്‍

13 Oct 2021 10:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഉത്രകൊലക്കേസ്; സൂരജിന് എന്തുകൊണ്ട് വധശിക്ഷയില്ല; കോടതിയുടെ നിരീക്ഷണങ്ങള്‍
X

കേരളത്തില്‍ ഏവരും ആകാംക്ഷയോടെ നോക്കിക്കണ്ട ഉത്ര കൊലക്കേസിലെ കോടതി വിധി പുറത്തു വന്നപ്പോള്‍ പലതരത്തിലുള്ള പ്രതികരണങ്ങളാണ് വരുന്നത്. സൂരജിന് ലഭിച്ച ഇരട്ട ജീവപരന്ത്യം ശിക്ഷയില്‍ തൃപ്തരല്ലെന്ന് ഉത്രയുടെ കുടുംബം വ്യക്തമാക്കിക്കഴിഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനുമുള്‍പ്പെടെ വധശിക്ഷ ലഭിക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്.

എന്ത് കൊണ്ട് വധശിക്ഷയില്ല?

ഉത്രകൊലക്കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാന വാദം. നിഷ്ഠൂരമായ കൊലയാണ് നടന്നതെന്നും പ്രതിക്ക് കൊലക്കയര്‍ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കോടതിയുടെ ഭാഗത്ത് നിന്ന് ഇക്കാര്യത്തില്‍ മറ്റൊരു നിരീക്ഷണമാണുണ്ടായത്. പ്രതിയുടെ പ്രായം,ക്രിമിനല്‍ പശ്ചാത്തലമില്ലാത്തത്, മാനസാന്തരത്തിനുള്ള സാധ്യത എന്നിവയാണ് കോടതി പരിഗണിച്ചത്. പ്രതിഭാഗം വധശിക്ഷയ്‌ക്കെതിരെ ഉയര്‍ത്തിയ പ്രധാന വാദവും ഇതായിരുന്നു.

സൂരജിനെതിരെ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍,

ഐപിസി 302 കൊലപാതകം, ഐപിസി 307 വധശ്രമം, ഐപിസി 326 ദേഹോപദ്രവം ഏല്‍പ്പിക്കല്‍, ഐപിസി 201 തെളിവുകള്‍ നശിപ്പിക്കല്‍.

ഉത്രയുടെ കുടുംബത്തിനു മുന്നിലുള്ള സാധ്യത

വിധിക്കെതിരെ ഉത്രയുടെ കുടുംബത്തിനും സര്‍ക്കാരിനും ഹൈക്കോടതിയില്‍ അപ്പീല്‍ പോവാം. വേണമെങ്കില്‍ സുപ്രീംകോടതിയെയും സമീപിക്കാം. വിധിയിൽ ഉത്രയുടെ മാതാവ് അതൃപ്തി വ്യക്തമാക്കിയിട്ടുണ്ട്. 'ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ ഈ പിഴവുകളാണ് നമ്മുടെ സമൂഹം കുറ്റവാളികളെ സൃഷ്ടിക്കുന്നത്. പരമാവധി ശിക്ഷ പ്രതീക്ഷിച്ചിരുന്നു. ശിക്ഷയില്‍ തൃപ്തരല്ല. അപ്പീല്‍ പോകാനുള്ള സാഹചര്യം പരിശോധിക്കും. തുടര്‍നടപടികളിലേക്ക് പോകും. ഇത്രയും കുറ്റകൃത്യം ചെയ്ത പ്രതിക്കും ശിക്ഷ ലഭിച്ചില്ലെങ്കിലും നമ്മുടെ സമൂഹം എങ്ങോട്ട് പോകുന്നുവെന്ന് നിങ്ങള്‍ തന്നെ പരിശോധിക്കുക.' അമ്മ പറഞ്ഞതിങ്ങനെയാണ്.

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജാണ് കേസില്‍ വിധി പറഞ്ഞത്. പാമ്പിനെ കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തിയ കേസില്‍ രാജ്യത്ത് ശിക്ഷിക്കപ്പെടാന്‍ പോകുന്ന ആദ്യ പ്രതിയാണ് സൂരജ്.

Popular Stories

    Next Story