Top

കണ്ണൂരില്‍ വീടിന് തീയിട്ട് അജ്ഞാതര്‍; പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ രക്ഷപെട്ടെന്ന് വീട്ടുടമ

കഴിഞ്ഞ ശനിയാഴ്ച്ചയും സമാന രീതിയിലുളള സംഭവം നടന്നതായി പരാതിക്കാരി ആരോപിക്കുന്നു

16 Jan 2023 8:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കണ്ണൂരില്‍ വീടിന് തീയിട്ട് അജ്ഞാതര്‍; പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ രക്ഷപെട്ടെന്ന് വീട്ടുടമ
X

കണ്ണൂര്‍: പാറക്കണ്ടിയില്‍ തനിച്ച് താമസിക്കുന്ന സ്ത്രീയുടെ വീടിന് അജ്ഞാതര്‍ തീയിട്ടതായി പരാതി. പാറക്കണ്ടിയിലെ കൊയ്യാക്കണ്ടി ശ്യാമളയുടെ വീടാണ് പൂര്‍ണമായും കത്തിനശിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു എന്ന് വീട്ടുടമ പറഞ്ഞു.

അജ്ഞാതരാണ് തീയിട്ടതിന് പിന്നിലെന്ന് ശ്യാമള പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച്ചയും സമാന രീതിയിലുളള സംഭവം നടന്നതായി പരാതിക്കാരി ആരോപിക്കുന്നു.

സമീപത്തെ വീട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. സമീപത്തു തന്നെയുള്ള ബീവറേജസിലെ സഹായിയാണ് ശ്യാമള. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Story Highlights: Unknown persons set fire to a house in Kannur

Next Story