ഗര്‍ഭകാലത്ത് കാക്കി സാരിയും ബ്ലൗസും; വനം വകുപ്പ് ഉത്തരവ്
27 Aug 2022 6:12 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: വനം വകുപ്പിലെ വനിത ഉദ്യോഗസ്ഥര്‍ക്ക് ഗര്‍ഭകാലത്ത് യൂണിഫോം ഒഴിവാക്കാന്‍ അനുമതി. ആറാം മാസം മുതല്‍ കാക്കി പാന്റ്സും ഷര്‍ട്ടിനും പകരം കാക്കി സാരിയും ബ്ലൗസും ധരിച്ച് ഡ്യൂട്ടി ചെയ്യാം. ഗര്‍ഭകാലത്ത് യൂണിഫോം ധരിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നിരുന്നു.
പരാതികളുടെ അടിസ്ഥാനത്തില്‍ അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററാണ് ഉത്തരവിറക്കിയത്. ആറളം വൈല്‍ഡ് ലൈഫ് റേഞ്ചിന്റെ പരിധിയിലുള്ള നരിക്കടവു സ്റ്റേഷനിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ ആതിര ഭാഗ്യനാഥിന് 2021 ജൂലൈയില്‍ ഇത്തരത്തില്‍ ഇളവ് അനുവദിച്ചിരുന്നു. വൈല്‍ഡ് ലൈഫ് വാര്ഡന് എ ഷജ്നയാണ് അന്ന് ഇളവ് അനുവദിച്ചത്.
STORY HIGHLIGHTS: Uniform to be avoided for pregnant women in forest department
Next Story