Top

വെള്ളപ്പൊക്ക ദുരിതം: സുഡാന് 25 ദശലക്ഷം ദിര്‍ഹം ധനസഹായം വാഗ്ദാനം ചെയ്ത് യുഎഇ

ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ധനസഹായം നല്‍കുന്നതിലൂടെ പങ്കുവെയ്ക്കപ്പെടുന്നതെന്നും യുഎഇ.

21 Aug 2022 9:48 AM GMT
റിപ്പോർട്ടർ മിഡില്‍ ഈസ്റ്റ്

വെള്ളപ്പൊക്ക ദുരിതം: സുഡാന് 25 ദശലക്ഷം ദിര്‍ഹം ധനസഹായം വാഗ്ദാനം ചെയ്ത് യുഎഇ
X

അബുദാബി: വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സുഡാന് ഇരുപത്തഞ്ച് ദശലക്ഷം ദിര്‍ഹം ധനസഹായം വാഗ്ദാനം ചെയ്ത് യുഎഇ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സയ്ദ് അല്‍ നഹ്യാനാണ് വെള്ളപ്പൊക്ക ദുരിതത്തില്‍ വലയുന്ന സുഡാന് ധനസഹായം വാഗ്ദാനം ചെയ്തത്. സുഡാന്റെ ദുരിതത്തില്‍ ആശ്വാസം പകരാനും സുഡാന്‍ ജനതയുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് തുക നല്‍കുന്നതെന്ന് യുഎഇ വ്യക്തമാക്കി.

യുഎഇയും രാജ്യത്തെ ജനങ്ങളും സുഡാനീസ് ജനത അനുഭവിക്കുന്ന ദുരിതത്തില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന സന്ദേശമാണ് ധനസഹായത്തിലൂടെ വ്യക്തമാകുന്നത്. ശക്തമായ മഴയും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതത്തില്‍ നിന്നും രക്ഷപ്പെടാനുള്ള സുഡാന്റെ ശ്രമങ്ങള്‍ക്ക് യുഎഇയുടെ ദുരിതാശ്വാസഫണ്ട് ഏറെ സഹായകരമാണെന്നാണ് വിലയിരുത്തല്‍.

ഇരുരാജ്യങ്ങളും തമ്മില്‍ ആഴത്തിലുള്ള ബന്ധമാണ് ധനസഹായം നല്‍കുന്നതിലൂടെ പങ്കുവെയ്ക്കപ്പെടുന്നതെന്നും യുഎഇ വിശദീകരിച്ചു. ലോകത്തില്‍ അടിസ്ഥാന ജീവിതസൗകര്യങ്ങള്‍ നിഷേധിക്കപ്പെട്ട രാജ്യങ്ങളെ സാഹായിക്കാനുള്ള മനുഷ്യത്വപരമായ യുഎഇയുടെ നയങ്ങളാണ് ധനസഹായ വാഗ്ദാനമെന്നും യുഎഇ ചൂണ്ടിക്കാണിച്ചു.

Next Story