Top

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയ യുവതികള്‍ അറസ്റ്റില്‍

അറസ്റ്റിലായ റിയാസ്, ഷാന്‍ എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത ഭര്‍തൃമതികളായ സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് ആഡംഭര ജീവിതം നയിക്കുന്നവരാണെന്നാണ് സൂചന.

15 Jan 2022 2:31 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കുട്ടികളെ ഉപേക്ഷിച്ച് കാമുകന്മാര്‍ക്കൊപ്പം പോയ യുവതികള്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ ഉപേക്ഷിച്ച് ഒളിച്ചോടിയ കേസില്‍ രണ്ട് യുവതികളും യുവാക്കളും അറസ്റ്റില്‍. ബി.എസ്. മന്‍സില്‍ ഷൈന്‍ (ഷാന്‍-38), കരുനാഗപ്പള്ളി തൊടിയൂര്‍ മുഴങ്ങോട് മീനന്ദേത്തില്‍ വീട്ടില്‍ റിയാസ് (34) എന്നിവരും രണ്ട് യുവതികളുമാണ് പൊലീസ് പിടിയിലായിരിക്കുന്നത്. യുവതികള്‍ പള്ളിക്കല്‍ സ്വദേശികളാണ്. ഒളിച്ചോടിയ ഒരു സ്ത്രീക്ക് ഒന്നരയും നാലും 12ഉം വയസ്സുള്ള 3 കുട്ടികളും മറ്റൊരു സ്ത്രീക്ക് അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് ഇത്തരം സംഭവങ്ങള്‍ തുടര്‍കഥയാവുകയാണ്. അറസ്റ്റിലായ റിയാസ്, ഷാന്‍ എന്നിവര്‍ ഭര്‍ത്താക്കന്മാര്‍ നാട്ടില്‍ ഇല്ലാത്ത ഭര്‍തൃമതികളായ സ്ത്രീകളെ വശീകരിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്ത് ആഡംഭര ജീവിതം നയിക്കുന്നവരാണെന്നാണ് സൂചന. തമിഴ്‌നാട്ടിലെ കുറ്റാലത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്നാണ് ഇരുവരെയും സ്ത്രീകള്‍ക്കൊപ്പം കണ്ടെത്തിയത്്. ഇരുവരുടെയും മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ പിടിയിലാവുന്നത്.

സ്ത്രീകളെ കാണാതായതിനെ തുടര്‍ന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡോ. ദിവ്യ വി. ഗോപിനാഥിന്റെ പ്രത്യേക നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി പി. നിയാസിന്റെ മേല്‍നോട്ടത്തില്‍ പള്ളിക്കല്‍ സി.ഐ പി. ശ്രീജിത്ത് എസ്.ഐ സഹില്‍ എസ്.എസ്.പി.ഒ രാജീവ്, സി.പി. ഷമീര്‍, അജീഷ്, മഹേഷ്, വനിതാ പൊലീസ് ഉദ്യോഗസ്ഥരായ അനു മോഹന്‍, ഷംല എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു. പ്രതികള്‍ സഞ്ചരിച്ചിരുന്ന മഹീന്ദ്ര ബൊലേറോ കാര്‍ കസ്റ്റഡിയിലെടുത്തു.

Next Story

Popular Stories