Top

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്ക് യാത്ര; വിദ്യാര്‍ത്ഥിക്ക് 9,000 രൂപ പിഴ

കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കിവെക്കാനാകുന്ന രീതിയിലുള്ള നമ്പര്‍ പ്ലേറ്റാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്

2 Nov 2022 2:45 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്ക് യാത്ര; വിദ്യാര്‍ത്ഥിക്ക് 9,000 രൂപ പിഴ
X

കല്‍പ്പറ്റ: മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ നിയമലംഘനം നടത്തിയ ഇരുചക്രവാഹനം പിടികൂടി. കാന്തം ഉപയോഗിച്ച് നമ്പര്‍ പ്ലേറ്റ് മറച്ച് വെച്ച് ഓടിച്ചതിനാണ് പിടികൂടിയത്. 9,000 രൂപയാണ് വാഹന ഉടമയായ കോളേജ് വിദ്യാര്‍ത്ഥിക്ക് പിഴയായി ചുമത്തിയത്.

കാന്തം ഉപയോഗിച്ച് പൂര്‍ണ്ണമായും മടക്കിവെക്കാനാകുന്ന രീതിയിലുള്ള നമ്പര്‍ പ്ലേറ്റാണ് വാഹനത്തില്‍ ഘടിപ്പിച്ചിരുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ പുതിയ നമ്പര്‍ പ്ലേറ്റ് വെക്കണമെന്നും വെച്ചില്ലെങ്കില്‍ ആര്‍സി റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദേശം നല്‍കി.

നിയമങ്ങള്‍ തെറ്റിച്ച് ഇരു ചക്രവാഹനം ഓടിക്കുന്ന കോളേജ് വിദ്യാര്‍ത്ഥികളെ കണ്ടെത്താനുള്ള പരിശോധന ശക്തമാക്കുന്നുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

STORY HIGHLIGHTS: Two wheeler was caught after hiding its number plate with a magnet

Next Story

Popular Stories