അനധികൃത മദ്യ വില്‍പ്പന; അടിമാലിയില്‍ രണ്ട് പേര്‍ അറസ്റ്റില്‍
കമ്പിപുരയിടത്തില്‍ ജോസ് (40), ചെറുതുരുത്തിയില്‍ ബേബി (60) എന്നിവരാണ് പിടിയിലായത്
2 Feb 2023 11:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അടിമാലി: മദ്യം ശേഖരിച്ച് വെച്ച് വില്‍പ്പന നടത്തിയ രണ്ട് പേര്‍ അറസ്റ്റില്‍. കമ്പിപുരയിടത്തില്‍ ജോസ് (40), ചെറുതുരുത്തിയില്‍ ബേബി (60) എന്നിവരാണ് പിടിയിലായത്. പ്രതികളുടെ കയ്യില്‍ നിന്നും മൂന്നര ലിറ്റര്‍ മദ്യവും 650 രൂപയും കണ്ടെടുത്തിട്ടുണ്ട്.
മീന്‍ കച്ചവടത്തിന്റെ മറവില്‍ മദ്യ വില്‍പ്പന നടത്തിയ കുറ്റത്തിനാണ് ജോസ് പിടിയിലായത്. ചെക്ക്ഡാമിലേക്കുള്ള വഴിയില്‍ ആളൊഴിഞ്ഞ പ്രദേശത്ത് മദ്യവില്‍പ്പന നടത്തിയതിന്റെ പേരിലാണ് ബേബി പിടിയിലായത്. ഇതിന് മുന്‍പും അബ്കാരി കേസുകളില്‍ പ്രതികളായി ഇരുവരും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
എക്സൈസ് ഇന്‍സ്‌പെക്ടര്‍ എ കുഞ്ഞുമോന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ സെബാസ്റ്റ്യന്‍ പി എ, വി പി സുരേഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാരിഷ് മൈദീന്‍, കെ എസ് മീരാന്‍, ഉണ്ണിക്കൃഷ്ണന്‍ കെ പി ,ശരത് എസ് പി എന്നിവരാണ് റെയ്ഡ് നടത്തിയത്. പ്രതികളെ ദേവികുളം ജയിലില്‍ റിമാന്റ് ചെയ്തു.
STORY HIGHLIGHTS: Two persons were arrested for collecting liquor and selling it
- TAGS:
- Idukki
- Arrested
- Kerala Police