Top

അലക്ഷ്യമായി ഓടിച്ച ബൈക്ക് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍

ഇന്നലെ രാവിലെ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന് സമീപമായിരുന്നു അപകടമുണ്ടായത്

18 Nov 2022 3:21 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അലക്ഷ്യമായി ഓടിച്ച ബൈക്ക് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവം: രണ്ട് പേര്‍ അറസ്റ്റില്‍
X

കൊച്ചി: അലക്ഷ്യമായി ഓടിച്ച ബൈക്ക് ഇടിച്ച് റോഡില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരി ബസിനടിയില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബൈക്ക് ഓടിച്ച ആമ്പല്ലൂര്‍ സ്വദേശി വിഷ്ണു (29), ബസ് ഡ്രൈവര്‍ കാഞ്ഞിരമറ്റം സ്വദേശി സുജിത്ത് (38) എന്നവരാണ് അറസ്റ്റിലായത്. ഉദയംപേരൂര്‍ സ്വദേശി കാവ്യ (26) ആയിരുന്നു അപകടത്തില്‍ മരിച്ചത്.

ഇന്നലെ രാവിലെ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന് സമീപമായിരുന്നു അപകടമുണ്ടായത്. കടവന്ത്രയിലെ സ്ഥാപനത്തില്‍ ജീവനക്കാരിയായ കാവ്യ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. അലക്ഷ്യമായി ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത് കയറിയ ബൈക്ക് തട്ടിയാണ് സ്‌കൂട്ടര്‍ മറിഞ്ഞത്.

ബൈക്ക് തട്ടി നിയന്ത്രണം തെറ്റിയതോടെ സ്‌കൂട്ടര്‍ മറിഞ്ഞ് യുവതി റോഡിലേക്ക് വീഴുകയും തൊട്ടുപിന്നാലെ വന്ന ബസ് യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടം ഉണ്ടായതിന് ശേഷം ബൈക്ക് നിര്‍ത്താതെ പോയ വിഷ്ണുവിനെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പിടികൂടിയത്.

Story Highlights: Two Arrested In Thrippunithura Road Accident

Next Story