വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം; ട്യൂഷന്‍ ക്ലാസ് അധ്യാപകന്‍ അറസ്റ്റില്‍
പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്
3 Feb 2023 3:33 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ആലപ്പുഴ: അമ്പലപ്പുഴയില്‍ ട്യൂഷന്‍ ക്ലാസ് വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. പുന്നപ്ര തെക്ക് കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമിയാണ് (28) പിടിയിലായത്. പോക്‌സോ കേസ് ചുമത്തിയാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്യൂഷന്‍ ക്ലാസിന് ശേഷം സിനിമ കാണിക്കാമെന്ന് പ്രതി വിദ്യാര്‍ത്ഥിനിയോട് പറഞ്ഞിരുന്നതായും പിന്നീട് വിദ്യാര്‍ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തിരികെ വീട്ടിലെത്തിയ ശേഷം പെണ്‍കുട്ടി വിവരം രക്ഷിതാക്കളെ അറിയിച്ചു. ഇതേതുടര്‍ന്ന് കുട്ടിയുടെ വീട്ടുകാര്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാള്‍ മറ്റുകുട്ടികളോട് ഇത്തരത്തില്‍ പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
STORY HIGHLIGHTS: Tuition class teacher arrested in Ambalappuzha