Top

ഇടിച്ചിട്ടു, കത്തിയെടുത്ത് കയ്യിലും മുഖത്തും വെട്ടി; റിന്‍സിയുടെ കൊലപാതകം മുന്‍ വൈരാഗ്യത്തില്‍

റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ റിയാസ് ഇടപെട്ടതോടെയാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയത്.

18 March 2022 8:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇടിച്ചിട്ടു, കത്തിയെടുത്ത് കയ്യിലും മുഖത്തും വെട്ടി; റിന്‍സിയുടെ കൊലപാതകം മുന്‍ വൈരാഗ്യത്തില്‍
X

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ വനിതാ വ്യാപാരി റിന്‍സിയുടെ(30)കൊലപാതകം മുൻ വൈരാഗ്യത്താല്‍ എന്ന് പൊലീസ്. റിന്‍സിയുടെ തുണിക്കടയിലെ ജീവനക്കാരനായിരുന്ന പ്രതി റിയാസിനെ (25) ജോലിയില്‍ നിന്നും പുറത്താക്കിയതാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

റിന്‍സിയുടെ കുടുംബകാര്യങ്ങളില്‍ റിയാസ് ഇടപെട്ടതോടെയാണ് ഇയാളെ ജോലിയില്‍നിന്ന് പുറത്താക്കിയത്. പിന്നാലെ, ജോലിയില്‍ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് റിന്‍സിയെ റിയാസ് നിരന്തരം ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍, തിരിച്ചെടുക്കാന്‍ റിന്‍സി തയാറായില്ല. ഈ പകയാകാം റിയാസിനെ കൊലയിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രി 7.30തോടെയാണ് കടപൂട്ടി മടങ്ങിയ റിന്‍സിയെ പ്രതി റിയാസ് തടഞ്ഞു നിര്‍ത്തി വെട്ടിയത്. ചെമ്പറമ്പ് പള്ളി റോഡില്‍വെച്ചാണ് റിന്‍സിക്ക് വെട്ടേറ്റത്. റോഡില്‍ ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് ആസൂത്രിതമായി നടത്തിയ കൊപാതകമാണിതെന്നും പൊലീസ് വ്യക്തമാക്കി. മുഖത്തിനും കൈകള്‍ക്കും ഗുരുതരമായി പരിക്കേറ്റ റിന്‍സി കൊടുങ്ങല്ലൂര്‍ എആര്‍ മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.

Next Story