Top

'മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ തള്ളിവീഴ്ത്തി'; ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തെണമെന്ന് ആവശ്യം

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.

13 Jun 2022 9:23 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചവരെ തള്ളിവീഴ്ത്തി; ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തെണമെന്ന് ആവശ്യം
X

തിരുവനന്തപുരം: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച എൽഡിഎഫ് കൺവീനർ ഇപി ജയരാജന് യാത്രാവിലക്ക് ഏർപ്പെടുത്തെണമെന്ന് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് അഡ്വക്കേറ്റ് അനൂപ് വി ആർ ഇൻഡിഗോ അധികൃതർക്ക് രേഖാമൂലം കത്ത് നൽകി. പ്രതികരണം അറി‍ഞ്ഞതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനൂപ് ഇക്കാര്യം അറിയിച്ചത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം

''ഇപി ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന് ഇൻഡിഗോ അധികൃതരോട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികരണം അറിഞ്ഞതിന് ശേഷം തുടർനിയമനടപടികൾ സ്വീകരിക്കും. നിയമം എല്ലാവരുടെകാര്യത്തിലും നിയമത്തിന്റെ വഴിക്ക് തന്നെ പോകട്ടെ . ഇന്ത്യൻ നിയമ വ്യവസ്ഥയിൽ ഇപി ജയരാജന് മാത്രമായി പ്രത്യേക ഇളവുകളില്ലാ . നിയമം കയ്യിലെടുക്കാൻ ഒരു ജയരാജനേയും അനുവദിക്കില്ലാ''.

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ചവരെ ഇപി ജയരാജൻ അക്രമിച്ച ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ജയരാജന് യാത്രാ വിലക്ക് ഏർപ്പെടുത്തണമെന്ന ആവശ്യം ഉയർന്നത്. 2017ൽ പുറത്തിറക്കിയ എയർലൈൻ മാർഗനിർദേശങ്ങൾ പ്രകാരം ജയരാജൻ ചെയ്തത് കുറ്റകൃത്യമാണെന്ന് ചൂണ്ടി കാട്ടി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

വിമാനത്തിനുള്ളിൽ മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്ന് കസ്റ്റഡിയിലായ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. തങ്ങൾ മദ്യപിച്ച് ലക്കുകെട്ടിരുന്നുവെന്ന ഇപി ജയരാജന്റെ ആരോപണവും അവർ തള്ളി. വിമാനത്തിൽ സഞ്ചരിക്കുമ്പോൾ മാത്രമല്ല, ജീവിതത്തിൽ ഒരിക്കൽ പോലും മദ്യപിച്ചിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതികരിച്ചു. മുഖ്യമന്ത്രിയെ ആക്രമിച്ചിട്ടില്ല. മുദ്രാവാക്യം വിളിക്കുക മാത്രമാണ് ചെയ്തതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധം ഉയർത്തിയ മൂന്ന് യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പു ചുമത്തി അറസ്റ്റ് ചെയ്തു. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസിൻ മജീദ്, ജില്ലാ സെക്രട്ടറി ആർ കെ നവീൻ കുമാർ എന്നിവർ അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

STORY HUGHLIGHTS: Travel ban to E P Jayarajan

Next Story