Top

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവം; കേസെടുത്ത് വനം വകുപ്പ്

കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുലി കുടുങ്ങിയത്

23 Feb 2022 8:54 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവം; കേസെടുത്ത് വനം വകുപ്പ്
X

വയനാട് മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങിയ സംഭവത്തിൽ കേസെടുത്ത് വനം വകുപ്പ്. വൈൽഡ് ലൈഫ് ആക്ട് പ്രകാരം തോട്ടം ഉടമകൾക്കെതിരെയും സൂപ്പർവൈസർമാരായ നിധിൻ, ഷൗക്കത്തലി എന്നിവർക്കെതിരെയുമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമായിരുന്നു മേപ്പാടി കള്ളാടി വെള്ളപ്പൻ കുണ്ടിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ പുലി കുടുങ്ങിയത്.കുളത്തിന് ചുറ്റും സ്ഥാപിച്ച കമ്പികൾക്കിടയിലാണ് പുലി കുടുങ്ങിയത് 5 വയസ് പ്രായമുള്ള ആൺ പുലിയായിരുന്നു കുടുങ്ങിയത്. പുലിയെ മയക്കുവെടിവച്ച് രക്ഷപ്പെടുത്തുകയായിരുന്നു. ചീഫ് വെറ്റിനറി സർജൻ അരുൺ സഖറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് മയക്കുവെടി വെച്ചത്

മയക്കുവെടിവച്ച പുലിയെ ചികിത്സയ്ക്കായി പിന്നീട് സുൽത്താൻ ബത്തേരിയിലെ വെറ്ററിനറി ലാബിലേക്ക് കൊണ്ട് പോയി. പന്നിക്ക് വെച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് നിഗമനം.

STORY HIGHLIGHTS: Tiger trap in Meppadi the Forest Department has registered a case

Next Story