Top

മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെ‌ട്ട് നാളെ വൈകീട്ട് നടത്തും

ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

13 May 2022 5:19 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെ‌ട്ട് നാളെ വൈകീട്ട് നടത്തും
X

തൃശൂർ: മഴമൂലം മാറ്റിവെച്ച തൃശൂർ പൂരം വെടിക്കെട്ട് നാളെ വൈകീട്ട് 6.30ന് നടത്തുമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. ബുധനാഴ്ച പുലർച്ചെ മൂന്നിന് ന‌ടത്തേണ്ടിയിരുന്ന വെടിക്കെട്ടാണ് മഴമൂലം മാറ്റിവെച്ചത്. വെടിക്കെട്ട് ഞായറാഴ്ച നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. ജില്ലാ ഭരണകൂടം ഇരു ദേവസ്വങ്ങളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

വരുന്ന അഞ്ച് ദിവസം കൂടി മഴക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ വകുപ്പിൻെറ മുന്നറിയിപ്പുണ്ട്. ഇതുമൂലം വെടിക്കെട്ട് ഇനിയും വൈകിപ്പിക്കേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു. അടുത്ത വർഷം ഏപ്രില്‍ 30 നാണ് പൂരം നടത്തുക. പൂര വിളംബരം ഏപ്രില്‍ 29നായിരിക്കും.

STORY HIGHLIGHTS: Postponed Thrissur Pooram fireworks will be held tomorrow evening

Next Story

Popular Stories