വിദേശത്ത് നിന്ന് വന്‍തോതില്‍ ലഹരി കടത്തി വിതരണം; വിദേശ സംഘം തൃശൂരില്‍ പിടിയില്‍
കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് പിടിയിലായവരെന്ന് പൊലീസ്
9 Nov 2022 10:39 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തൃശൂര്‍: ലഹരി വില്‍പ്പനക്കാരായ വിദേശ സംഘം തൃശൂരില്‍ പിടിയില്‍. കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘമാണ് തൃശൂര്‍ സിറ്റി പൊലീസിന്റെ പിടിയിലായത്. ഡോണ്‍ എന്ന് എറിയപ്പെടുന്ന സുഡാന് സ്വദേശി ഫാരിസ് മൊക്തര്‍ ബാബികര്‍ അലി (29), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലസ്തീന് സ്വദേശി ഹസൈന് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇവരില്‍ നിന്ന് 350 ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തിട്ടുണ്ട്. പാലസ്തീന് സ്വദേശിയെയും പിടികൂടിയ മയക്കുമരുന്നും ബാംഗ്ലൂര്‍ പൊലീസിന് കൈമാറി. കേരളത്തിലേക്കും മറ്റ് ഇതര സംസ്ഥാനങ്ങളിലേക്കും എംഡിഎംഎ മൊത്തക്കച്ചവടം നടത്തുന്ന സംഘത്തിന്റെ ഭാഗമാണ് പിടിയിലായവരെന്ന് പൊലീസ് പറഞ്ഞു.
2022 മെയ് മാസത്തില്‍ല്‍ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായ ചാവക്കാട് സ്വദേശിയില്‍ നിന്നാണ് സുഡാന് സ്വദേശിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത്. മയക്ക് മരുന്ന് മൊത്തക്കച്ചവടം നടത്തിയിരുന്നത് സുഡാന് സ്വദേശിയായിരുന്നു. തുടര്‍ന്ന് ഇന്ത്യയില്‍ സ്ഥിരതാമസമാക്കിയ വിദേശികളുടെ നീക്കങ്ങള്‍ ലഹരിവിരുദ്ധ സ്ക്വാഡ് നിരീക്ഷിച്ച് വരികയായിരുന്നു. പിടിയിലായ ഫാരിസ് പലതവണ വിദേശത്ത് നിന്ന് വന്‍തോതില്‍ മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്ന് വിതരണം ചെയ്തിട്ടുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. ഏഴ് വര്‍ഷം മുമ്പ് പഠനാവശ്യത്തിനായാണ് ഇയാള്‍ ഇന്ത്യയിലെത്തിയത്.
Story Highlights: Thrissur Police Arrested Sudan Native Man
- TAGS:
- Thrissur Police
- Arrest
- Sudan