Top

ഇ ശ്രീധരന്‍ ചെയര്‍മാന്‍; തൃക്കാക്കര എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ 2501 പേര്‍

ഇടപ്പളളിയിൽ വെച്ചുനടന്ന ചടങ്ങ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

13 May 2022 7:30 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇ ശ്രീധരന്‍ ചെയര്‍മാന്‍; തൃക്കാക്കര എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ 2501 പേര്‍
X

തൃക്കാക്കര: തൃക്കാക്കരയിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കി എന്‍ഡിഎ. തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ എന്‍ഡിഎ 2501പേരെ ഉൾകൊള്ളിച്ചിട്ടുണ്ട്. മെട്രോമാൻ ഇ ശ്രീധരനാണ് എൻഡിഎയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍. ഇടപ്പളളിയിൽ വെച്ചുനടന്ന ചടങ്ങ് കേന്ദ്ര മന്ത്രി വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനടക്കം ഉന്നതരായ നേതാക്കൾ കൺവെൻഷനിൽ പങ്കെടുത്തു.

'ഹൃദയമില്ലാത്തവരുടെ പക്ഷമാണ് ഭരണമുന്നണിക്ക് നേതൃത്വം നല്‍കുന്നത്. അവരാണ് തൃക്കാക്കരയില്‍ ഇടതുപക്ഷത്തിന്റെ വാക്താക്കളായി സ്വയം അവതരിപ്പിക്കുന്നത്. ഹൃദയപക്ഷമെന്ന അവകാശവാദം കാപട്യമാണെന്നും' കേന്ദ്രമന്ത്രി വി മുരളീധരൻ ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കവെ പറഞ്ഞു. 'കേരളത്തിൽ വികസനം പറഞ്ഞു വോട്ട് പിടിക്കുന്ന പിണറായി വിജയൻ ​ഗുജറാത്തിലേക്ക് വികസനം പഠിക്കാൻ ആളെ അയക്കുകയാണെന്ന് ചടങ്ങിൽ സംസാരിക്കവെ കെ സുരേന്ദ്രൻ പരിഹസിച്ചു.

തൃക്കാക്കരയിൽ എഎന്‍ രാധാകൃഷ്ണനാണ് എൻഡിഎയുടെ സ്ഥാനാർത്ഥി. സ്ഥാനാര്‍ത്ഥി ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍ തന്നെ ഉയര്‍ന്നു കേട്ട പേരായിരുന്നു രാധാകൃഷ്ണന്‍റേത്. കരുത്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി വന്‍ മുന്നേറ്റമാണ് എന്‍ഡിഎ നടത്തിയതെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തൃക്കാക്കര ബിജെപിയുടെ എ ക്ലാസ് മണ്ഡലമല്ലെങ്കിലും പരമാവധി വോട്ട് സമാഹരിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

ബിജെപിയെ സംബന്ധിച്ച് 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തോതില്‍ വോട്ട് ചോര്‍ച്ചയുണ്ടായ മണ്ഡലമാണ് തൃക്കാക്കര. 2016 ല്‍ ബിജെപിക്ക് 15 ശതമാനം വോട്ട് ലഭിച്ച മണ്ഡലമായിരുന്നു തൃക്കാക്കര. 21247 വോട്ടുകള്‍. എന്നാല്‍ 2021 ലേക്ക് എത്തിയപ്പോള്‍ ഇത് 15,218 വോട്ടുകളിലേക്ക് ചുരുങ്ങി വോട്ടിം​ഗ് ശതമാനം 11.34% ആയി കുറഞ്ഞിരുന്നു.

STORY HIGHLIGHTS: NDA Start Thrikkakara by Election Campaign

Next Story

Popular Stories