Top

പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു; പിതാവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

കേസ്‌ നടക്കുന്നതിനിടെ ഈ മാസം 18-ന്‌ പ്രതിയെക്കൊണ്ട്‌ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു

24 Jan 2023 8:03 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചു; പിതാവുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
X

നെടുമങ്ങാട്: പീഡിപ്പിച്ച പ്രതിയെക്കൊണ്ട് തന്നെ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. നെടുമങ്ങാട് പനവൂരിലാണ് സംഭവം. കേസിൽ പനവൂർ സ്വദേശി അൽ അമീർ(23) ആണ്‌ മുഖ്യപ്രതി. പെൺകുട്ടിയുടെയും പ്രതിയുടെയും വിവാഹം നടത്തിക്കൊടുത്ത മതപുരോഹിതൻ ഉസ്താദ് അൻസാര്‍ സാദത്ത്, പെൺകുട്ടിയുടെ പിതാവ് എന്നിവരെയും നെടുമങ്ങാട് സിഐ സതീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തു. നാലു മാസം മുമ്പ് പെൺകുട്ടിക്ക് മൊബൈൽഫോൺ നൽകി സ്വാധീനിച്ച് മലപ്പുറത്തെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.

നാലു മാസം മുമ്പ് പ്രതിയായ അമീർ പ്ലസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുമായി നാടുവിട്ടതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. അറസ്റ്റിനെ ഭയന്ന് ഇയാൾ പെൺകുട്ടിയെ തിരിച്ച് വീട്ടിലേത്തിച്ചു. എന്നാൽ വീട്ടുകാർ മുമ്പ് നൽകിയ പരാതിയിൽ പൊലീസ് ഇയാളുടെ നെടുമങ്ങാട്ടെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

കേസ്‌ നടക്കുന്നതിനിടെ ഈ മാസം 18-ന്‌ പ്രതിയെക്കൊണ്ട്‌ പെൺകുട്ടിയെ വിവാഹം കഴിപ്പിക്കുകയായിരുന്നു. ഈ വിവരം നാട്ടുകാർ ചേർന്ന് പൊലീസിൽ അറിയിച്ചു. കല്യാണം കഴിച്ചാൽ തന്റെ പേരിലുള്ള കേസ്‌ അവസാനിക്കുമെന്നാണ് പ്രതി കരുതിയിരുന്നത്. തിങ്കളാഴ്ച വൈകീട്ടാണ് അൽ അമീർ അറസ്റ്റിലായത്. അമീർ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും.

STORY HIGHLIGHTS: three persons arrested in thiruvananthapuram

Next Story