Top

'ഭയപ്പെടുമെന്ന തോന്നലാണ് ചിലര്‍ക്ക്'; എന്താണ് ലക്ഷ്യമെന്ന് അറിയില്ലെന്ന് തോമസ് ഐസക്

ജൂലൈ 19നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു

4 Aug 2022 5:07 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭയപ്പെടുമെന്ന തോന്നലാണ് ചിലര്‍ക്ക്; എന്താണ് ലക്ഷ്യമെന്ന് അറിയില്ലെന്ന് തോമസ് ഐസക്
X

കൊച്ചി: നിയമോപദേശം ലഭിച്ചതിന് ശേഷം മാത്രമെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മുന്നിൽ ഹാജരാകുന്നതിനെക്കുറിച്ച് തീരുമാനിക്കൂ എന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയിലേക്ക് വിദേശ പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ടാണ് ഇഡി നോട്ടീസ് അയച്ചത്. ഈ മാസം 11ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ എത്താനാണ് നിർദേശം.

ഹാജരാകാനുള്ള സമന്‍സ് ഇ മെയില്‍ വഴി ലഭിച്ചു. ആദ്യ സമന്‍സും ഇതും തമ്മില്‍ വ്യത്യാസമുണ്ട്. പത്ത് വര്‍ഷകാലത്തെ അക്കൗണ്ട്, സ്വത്തുകള്‍ അടക്കമുള്ള വിശദാംശങ്ങള്‍ ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. എന്താണ് ലക്ഷ്യമെന്ന് അറിയില്ല. വിരട്ടിയാൽ ഭയപ്പെടും എന്ന തോന്നലാണ് ചിലര്‍ക്ക് നിയമനടപടി തേടുമെന്നും തോമസ് ഐസക് പറഞ്ഞു.

നേരത്തെ ജൂലൈ 19നും തോമസ് ഐസകിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇഎംഎസ് പഠനകേന്ദ്രത്തില്‍ ക്ലാസെടുക്കാനുണ്ടെന്ന് കാട്ടിയായിരുന്നു തോമസ് ഐസക് അന്ന് ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. മുന്‍ ധനമന്ത്രിയായ തോമസ് ഐസകിനെ കിഫ്ബിയുടെ വൈസ് ചെയര്‍മാന്‍ എന്ന നിലയിലാണ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരിക്കുന്നത്.

ഇഡി നീക്കം രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു തോമസ് ഐസക് നേരത്തെ പ്രതികരിച്ചത്. അന്വേഷണ ഏജന്‍സികളെ ബിജെപി സര്‍ക്കാര്‍ അവരുടെ ലക്ഷ്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണെന്നും, ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ വേറെ ലക്ഷ്യങ്ങളാണുള്ളതെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

STORY HIGHLIGHTS: Thomas Isaac said he would decide to appear before the Enforcement Directorate only after getting legal advice.

Next Story