തിരുവോണം ബംപര്‍ ഒന്നാം സമ്മാനം 25 കോടി രൂപ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക
12 July 2022 5:55 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: തിരുവോണം ബംപര്‍ ലോട്ടറി നറുക്കെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നല്കാന് തീരുമാനിച്ച് ഭാഗ്യക്കുറി വകുപ്പ്. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. 500 രൂപയാണ് ടിക്കറ്റിന് വില.
കഴിഞ്ഞ മൂന്ന് വര്‍ഷമായി പന്ത്രണ്ട് കോടി രൂപയായിരുന്നു ഓണം ബംപറിന്റെ ഒന്നാം സമ്മാനം. ടിക്കറ്റ് വില മൂന്നൂറ് രൂപയായിരുന്നു.
സമ്മാനത്തുകയും ടിക്കറ്റ് വിലയും കൂട്ടണമെന്ന് ഭാഗ്യക്കുറി വകുപ്പ് സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.
ഈ മാസം 17ന് മണ്‍സൂണ്‍ ബംപര്‍ ടിക്കറ്റിന്റെ നറുക്കെടുപ്പ് നടക്കും. അതിന് പിന്നാലെ ഓണം ബംപര്‍ ടിക്കറ്റുകള്‍ പുറത്തിറക്കും.
Story Highlights: thiruvonam bumper lottery ticket first prize 25 crore rupees
Next Story