തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു; ഭാര്യ അറസ്റ്റില്‍
കുടുംബപ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം
28 Nov 2022 5:04 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഉദിയന്‍കുളങ്ങരയിലാണ് സംഭവം. 58-കാരനായ ചെല്ലപ്പനാണ് മരിച്ചത്. ഭാര്യ ലൂര്‍ദ്ദ് മേരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഉറങ്ങിക്കിടക്കുകയായിരുന്ന ചെല്ലപ്പനെ കോടാലികൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കുടുംബപ്രശ്നമാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നതായും മുമ്പും ഇത്തരത്തില്‍ പലതവണ തര്‍ക്കങ്ങളുണ്ടായിരുന്നതായും അയല്‍വാസികള്‍ പറയുന്നു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
Story Highlights: Thiruvananthapuram Police Arrested Woman In Husband's Death
Next Story