മൂവാറ്റുപുഴ ഹയർസെക്കന്‍ററി സ്കൂളിലെ മോഷണം; ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ
19 March 2023 6:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊച്ചി: മൂവാറ്റുപുഴ ആനിക്കാട് സെന്‍റ് സെബാസ്റ്റ്യന്‍സ് ഹയർസെക്കന്‍ററി സ്കൂളിൽ നടന്ന മോഷണത്തിൽ ഹയർസെക്കന്‍ററി ചോദ്യപേപ്പർ ചോർന്നിട്ടില്ലെന്ന് ഡെപ്യൂട്ടി ഡയറക്ടർ എം എസ് വിവേകാനന്ദൻ. ഇന്നലെ രാത്രിയാണ് സ്കൂളിൽ മോഷണം നടന്നത്. ചോദ്യപ്പേപ്പർ സൂക്ഷിച്ചിരുന്ന റൂമിന്‍റെ വാതിൽ കല്ലുകൾ കൊണ്ട് തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.
രാവിലെ സ്കൂളിലെത്തിയ ജീവനക്കാരാണ് ചോദ്യപേപ്പർ സൂക്ഷിച്ചിരുന്ന റൂമിൻ്റെ വാതില്‍ തകര്‍ന്ന നിലയില്‍ കാണുന്നത്. ഉടന്‍ തന്നെ മൂവാറ്റുപുഴ പൊലീസിൽ വിവരമറിയിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. മുറിയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന പണം നഷ്മായിട്ടുണ്ട്.
മോഷണത്തെ തുടർന്ന് ഡയറക്ടേറ്റിലെ പരീക്ഷയുടെ ചുമതലയുള്ള ഡെപ്യൂട്ടി ഡയറക്ടർ സ്കൂളിലെത്തി പരിശോധന നടത്തി. ചോദ്യപേപ്പര്‍ സൂക്ഷിച്ചിരുന്ന അലമാര കുത്തിതുറക്കാൻ ശ്രമം നടന്നിട്ടില്ലെന്നാണ് പൊലീസിന്‍റെ പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. മോഷ്ടാവിന്‍റെ ലക്ഷ്യം പണം കവരുകയാണെന്ന നിഗമനത്തിലാണ് മൂവാറ്റുപുഴ പൊലീസ്.
STORY HIGHLIGHTS: Theft at Muvattupuzha School Deputy Director said that the question paper was not leaked