ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു
ഷാനവാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.
12 Nov 2022 8:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോഴിക്കോട്: ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരുക്കേറ്റ യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം. പാണ്ടിക്കാട് ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഷഫാല ഷഹാന ആണ് മരിച്ചത്. ഒരാഴ്ച്ച മുമ്പാണ് വീടിന്റെ ഓട് പൊളിച്ചു കയറി ഷാനവാസ് ഷഹാനക്കെതിരെ ആസിഡ് ഒഴിച്ചത്. ഇരുവരും വേര്‍പിരിഞ്ഞ് കഴിയുകയായിരുന്നു. ആക്രമണത്തില്‍ ഷാനവാസിനും പൊള്ളലേറ്റിരുന്നു.
ഷാനവാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ചികിത്സയിലാണ്. കുടുംബ പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് ഷാനവാസും ഷഹാനയും ഏതാനും മാസങ്ങളായി പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ഇയാള്‍ ഷഹാനയുടെ വീട്ടിലെത്തി ആസിഡ് ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണം തടയാനുള്ള ശ്രമത്തിനിടെ ഷഹാനയുടെ പിതാവിനും മാതാവിനും സഹോദരിക്കും പൊള്ളലേറ്റു.
Story highlights: The woman died after being injured in her husband's acid attack
- TAGS:
- Acid Attack
- Death
- kozhikkode