Top

വധശ്രമക്കേസ്; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ വിധി നാളെ

2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്

24 Jan 2023 1:04 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വധശ്രമക്കേസ്; മുഹമ്മദ് ഫൈസലിന്റെ ഹര്‍ജിയില്‍ വിധി നാളെ
X

കൊച്ചി: ലക്ഷദ്വീപ് മുന്‍ എംപി മുഹമ്മദ് ഫൈസല്‍ പ്രതിയായ വധശ്രമക്കേസിലെ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയും. വധശ്രമക്കേസിലെ ശിക്ഷ സ്‌റ്റേ ചെയ്യണമെന്ന് മുഹമ്മദ് ഫൈസല്‍ ഉള്‍പ്പടെയുള്ള പ്രതികള്‍ നല്‍കിയ അപ്പീലിലാണ് വിധി പറയുന്നത്.

അതേസമയം നടന്നത് വധശ്രമം തന്നെയാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാക്ഷിമൊഴികളില്‍ വൈരുദ്ധ്യമില്ലെന്നും പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു. പ്രതികള്‍ക്കെതിരെ ശക്തമായ സാഹചര്യ തെളിവുകളുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

2009 ലെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മുഹമ്മദ് സാലിഹിനെ ഗുരുതരമായി ആക്രമിച്ച് പരുക്കേല്‍പ്പിച്ചെന്നാണ് കേസ്. ഷെഡ് സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. കവരത്തി ജില്ലാ സെഷന്‍സ് കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്. 32 പേര്‍ പ്രതികളുളള കേസില്‍ എംപിയുടെ സഹോദരങ്ങള്‍ അടക്കം നാല് പേര്‍ക്കാണ് നിലവില്‍ ശിക്ഷ വിധിച്ചത്. കവരത്തി കോടതി ശിക്ഷ വിധിച്ചതിന് പിന്നാലെ ഫൈസലിനെ അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

STORY HIGHLIGHTS: The verdict on the appeal given by disqualified Lakshadweep MP will be on Wednesday

Next Story