ക്ഷേത്രമുറ്റത്ത് കരോള്‍ സംഘം; പാല്‍പ്പായസം നല്‍കി സ്വീകരിച്ച് മേല്‍ശാന്തി
പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തില്‍ നിന്നാണ് മതസൗഹാര്‍ദത്തിന്റെ ഈ വേറിട്ട കാഴ്ച
25 Dec 2022 4:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കൊല്ലം: ക്രിസ്തുമസിനോട് അനുബന്ധിച്ച് ക്ഷേത്രത്തിലെത്തിയ കരോള്‍ സംഘത്തിന് പാല്‍പ്പായസം നല്‍കി ക്ഷേത്ര മേല്‍ശാന്തി. പത്തനാപുരം പട്ടാഴി ശ്രീ രാജരാജേശ്വരി ദേവി ക്ഷേത്രത്തില്‍ നിന്നാണ് മതസൗഹാര്‍ദത്തിന്റെ ഈ വേറിട്ട കാഴ്ച. ക്ഷേത്ര മേല്‍ശാന്തി മുരളീധരന്‍ ശര്‍മ്മ, ഭാരവാഹി കണ്ണന്‍ ശ്രീരാഗ് എന്നിവരാണ് കരോള്‍ സംഘത്തിന് സ്വീകരണം നല്‍കിയത്.
പത്തനാപുരം കുന്നിട സെന്റ് തോമസ് മാര്‍ത്തോമ ഇടവകയില്‍ നിന്നുളള കരോള്‍ സംഘത്തിനാണ് ക്ഷേത്രത്തില്‍ സ്വീകരണം നല്‍കിയത്. ക്ഷേത്രത്തിലെത്തിയ സംഘത്തെ പാല്‍പ്പായസം നല്‍കിയാണ് മേല്‍ശാന്തി സ്വീകരിച്ചത്.
പായസം കുടിച്ച ശേഷം ആശംസകള്‍ നേര്‍ന്ന് ഒപ്പം കരോള്‍ ഗാനവും പാടിയാണ് ഇടവകയില്‍ നിന്നെത്തിയവര്‍ പിരിഞ്ഞത്. കരോള്‍ സംഘത്തിന് ക്ഷേത്ര മുറ്റത്ത് സ്വീകരണം നല്‍കിയ മേല്‍ശാന്തി മുരളീധരന്‍ ശര്‍മ്മയുടെ വാര്‍ത്ത ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.
STORY HIGHLIGHTS: The temple patronage invites the carol group who came to the temple
- TAGS:
- Temple
- Christmas Carol
- Kollam