Top

സിക്കിം ലോട്ടറി കേസിൽ കേരളത്തിന് ജയം; നികുതി ഏർപ്പെടുത്തിയ നടപടി സുപ്രീംകോടതി ശരിവെച്ചു

ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നിയമം പാസാക്കമെന്നായിരുന്നു കേരളത്തിന്റെ വാദം.

23 March 2022 8:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സിക്കിം ലോട്ടറി കേസിൽ കേരളത്തിന് ജയം; നികുതി ഏർപ്പെടുത്തിയ നടപടി സുപ്രീംകോടതി ശരിവെച്ചു
X

ഡൽഹി: സിക്കിം ലോട്ടറിക്ക് കേരളം ഏർപ്പെടുത്തിയിരുന്ന നികുതി ശരിവെച്ച് സുപ്രീംകോടതി. 2005ലെ നിയമത്തിന്റെ അടിസ്ഥാനത്തിൽ പിരിച്ച നികുതി സിക്കിമിന് കൈമാറണമെന്ന ഹൈക്കോടതി വിധി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേരളത്തിന് നികുതി പിരിക്കാമെന്നും കോടതി വ്യക്തമാക്കി.

പേപ്പർ ലോട്ടറിയായ സിക്കിം ലോട്ടറിക്ക് 2005ലാണ് കേരളം പ്രത്യേക നികുതി ഏർപ്പെടുത്തിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരികയും ലോട്ടറി നറുക്കെടുപ്പിനു ലൈസന്‍സ് ഫീ ജനറല്‍ ആക്ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏർപ്പെടുത്തിയത്. കേരളത്തിന്റെ നടപടിക്കെതിരെ സിക്കിം സർക്കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും ഹൈക്കോടതിയിൽ 20008ൽ അപ്പീൽ സമർപ്പിച്ചു.

അപ്പീൽ പരി​ഗണിച്ച ഹൈക്കോടതി നികുതി ഏർപ്പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകൾ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമായതിനാൽ സംസ്ഥാനത്തിന് നകുതി ചുമത്തികൊണ്ട് നിയമം പാസാക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 250 കോടിയോളം രൂപയാണ് കേരളം നികുതിയായി പിരിച്ചത്. ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജികളിലാണ് സുപ്രീം കോടതിയുടെ നിർണായക ഉത്തരവ്.

ലോട്ടറി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതിനാൽ സംസ്ഥാനത്തിന് നിയമം പാസാക്കമെന്നായിരുന്നു കേരളത്തിന്റെ വാദം. ഈ വാദം ജസ്റ്റിസ്മാരായ എം ആര്‍ ഷാ, ബി വി നാഗരത്‌ന എന്നവരടങ്ങിയ ബെഞ്ച് ശരിവെച്ചു. സംസ്ഥാന സര്‍ക്കാരിന് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പല്ലവ് സിസോദിയ, സ്റ്റാന്റിംഗ് കോണ്‍സല്‍ സി കെ ശശി എന്നിവരാണ് ഹാജരായത്.

STORY HIGHLIGHTS: The Supreme Court upheld the tax of Sikkim lottery that Imposed by Keralam


Next Story