Top

'അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍'; മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് ദൃക്‌സാക്ഷി

അപകടത്തില്‍ മരിച്ചവരില്‍ അഞ്ച് പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്

6 Oct 2022 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത് കള്ളുവണ്ടിയില്‍; മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയില്ലെന്ന് ദൃക്‌സാക്ഷി
X

പാലക്കാട്: വടക്കഞ്ചേരിയില്‍ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് ഒമ്പത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത് കള്ളുവണ്ടിയിലെന്ന് ദൃക്‌സാക്ഷി. മറ്റ് വാഹനങ്ങള്‍ക്കെല്ലാം കൈ കാണിച്ചെങ്കിലും ഇവരെല്ലാം നിര്‍ത്താതെ പോകുകയായിരുന്നു. ആകെ നിര്‍ത്തിയത് കള്ള് കൊണ്ടുപോകുന്ന പിക്അപ്പ് വാനാണെന്നും ദൃക്‌സാക്ഷി പറഞ്ഞു.

'അപകടത്തില്‍ ഏകദേശം 20 പേര്‍ക്കെങ്കിലും പരുക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. ഒരാളുടെ കൈ അറ്റുപോയ നിലയിലായിരുന്നു. മറ്റൊരാളുടെ കാലും അറ്റുപോയി. റോഡിലാണ് സീറ്റോട് കൂടി ഇവയെല്ലാം കിടന്നിരുന്നത്. ചിറ്റൂരിലെ കള്ളുവണ്ടിയിലാണ് അപകടത്തില്‍പെട്ടവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കള്ളുവണ്ടിക്കാര് മാത്രമേ നിര്‍ത്തിയുള്ളൂ. മറ്റുള്ളവരൊക്കെ നിര്‍ത്താതെ പോയി. കള്ളുവണ്ടിയുടെ ബാക്കില്‍ എടുത്ത് കിടത്തിയാണ് കൊണ്ടുപോയത്. ഗുരുതരാവസ്ഥയിലായിരുന്നു എല്ലാവരും', ദൃക്‌സാക്ഷി പറഞ്ഞു.

ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളുടെ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. കൊട്ടാരക്കര കോയമ്പത്തൂര്‍ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് ടൂറിസ്റ്റ് ബസ് ഇടിച്ചത്.

അപകടത്തില്‍ മരിച്ച ഒന്‍പത് പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ പേര്‍ വിദ്യാര്‍ത്ഥികളും ഒരാള്‍ അധ്യാപകനും മൂന്ന് പേര്‍ കെഎസ്ആര്‍ടിസി യാത്രക്കാരുമാണ്. എല്‍ന ജോസ് (15), ക്രിസ്വിന്ത് (16), ദിവ്യ രാജേഷ്( 16), അധ്യാപകനായ വിഷ്ണു(33), അഞ്ജന അജിത് (16) എന്നിവരും കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്തിരുന്ന ഇമ്മാനുവല്‍ (16) ദീപു (25) രോഹിത് (24) എന്നിവരുമാണ് മരിച്ചത്. ടൂറിസ്റ്റ് ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണമായതെന്നാണ് ആരോപണം.

Story highlights: The Palakkad accident victims were taken to the hospital in a pick up van

Next Story

Popular Stories