Top

അമേരിക്കയിലെ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് നേടിയ ഏക മലയാളി; ചരിത്ര നേട്ടം കൈവരിച്ച് 19കാരിയായ ഹന്ന

കാഴ്ച വൈകല്യമുള്ള ഹന്ന യുഎസിലെ ഇൻഡ്യാനയിലുള്ള നോട്രെ ഡാം സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് നേടിയ ഏക മലയാളി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്.

26 July 2022 4:15 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അമേരിക്കയിലെ സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് നേടിയ ഏക മലയാളി; ചരിത്ര നേട്ടം കൈവരിച്ച് 19കാരിയായ  ഹന്ന
X

കൊച്ചി: സ്വപ്‌നങ്ങൾക്കു പിന്നാലെ പോകുമ്പോൾ വൈകല്യങ്ങൾ പോലും തടസമാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് 19 കാരിയായ ഹന്ന ആലീസ് സൈമൺ. കാഴ്ച വൈകല്യമുള്ള ഹന്ന യുഎസിലെ ഇൻഡ്യാനയിലുള്ള നോട്രെ ഡാം സർവകലാശാലയിൽ നിന്ന് സ്കോളർഷിപ്പ് നേടിയ ഏക മലയാളി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. തന്റെ സ്വപ്ന സാക്ഷാത്കാരത്തിനായി ഇനി അമേരിക്കയിലേക്ക് പറക്കാൻ പോകുകയാണ് ഹന്ന ആലീസ് സൈമൺ.

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഹ്യുമാനിറ്റീസ് വിഭാഗത്തിൽ നിന്ന് 500ൽ 496 മാർക്കോടെ രാജ്യത്തെ ഭിന്നശേഷിക്കാരായ വിദ്യാർഥികളുടെ വിഭാഗത്തിൽ ഹന്ന ഒന്നാമതെത്തിയിരുന്നു. സ്കോളർഷിപ്പിന് യോഗ്യയാവാൻ ഹന്നക്ക് ഒരുപാട് കടമ്പകൾ കടക്കേണ്ടി വന്നിരുന്നു. ഇംഗ്ലീഷിലെ പ്രാവീണ്യം, ഒമ്പത്, പത്ത്, പ്ലസ് വൺ ക്ലാസുകളിലെ മാർക്കുകൾ എന്നിവയായിരുന്നു സ്കോളർഷിപ്പ് അർഹമാകുന്നതിനുള്ള ഘടകങ്ങൾ. സ്കോളർഷിപ്പിന് തെരഞ്ഞടുക്കപ്പെട്ട 14 പേരെ പിന്നിലാക്കിയാണ് ഹന്ന ഈ നേട്ടം കൈവരിച്ചത്.

'ഹന്ന വളരെ കഴിവുള്ള കുട്ടിയാണ്. യുഎസിൽ ഉപരിപഠനം നടത്തണമെന്ന് ഹന്ന എപ്പോഴും ആഗ്രഹിച്ചിരുന്നു. കാനഡയിലെയും ഓസ്‌ട്രേലിയയിലെയും വിദ്യാഭ്യാസത്തിന് താരതമ്യേന ചെലവ് കുറവായതു കൊണ്ട് അവിടേക്ക് പോകാൻ അവൾ ശ്രമിച്ചിരുന്നു. എന്നാൽ, അമേരിക്കയിൽ ഉപരിപഠനം നടത്തണമെന്ന ആഗ്രഹം അവൾ ഉപേക്ഷിച്ചിരുന്നില്ല. ആ ആഗ്രഹമാണ് ഇപ്പോൾ നിറവേറിയിരിക്കുന്നത്. അവൾ മറ്റുള്ളവരെ പോലെ തന്നെയാണെന്ന് തോന്നിപ്പിക്കാനാണ് ഞങ്ങൾ അവളെ സാധാരണ സ്കൂളിൽ ചേർത്തത്. അവളുടെ വിജയത്തിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു', എന്ന് ഹന്നയുടെ അമ്മ ലിജ പറഞ്ഞു.

Story highlights: The only Malayali to have received a scholarship from an American university; A 19-year-old differently-abled woman achieved a historic achievement

Next Story