Top

അധ്യാപികയ്ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർക്കെതിരെ നടപടി

23 March 2022 3:00 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

അധ്യാപികയ്ക്ക് നേരെ നടുവിരല്‍ ഉയര്‍ത്തി; ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവർക്കെതിരെ നടപടി
X

കൊച്ചി: ഓണ്‍ലൈന്‍ ടാക്‌സി വിളിച്ച അധ്യാപികയ്ക്കും കുടുംബത്തിനും നേരെ നടുവിരല്‍ ഉയര്‍ത്തികാട്ടിയ യുവാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി. ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ മുഹമ്മദ് ബാദുഷയുടെ ലൈസന്‍സ് എറണാകുളം ആര്‍ ടി ഒ പി എം ഷെബീര്‍ സസ്‌പെന്‍ഡ് ചെയ്തു. കഴിഞ്ഞ ദിവസം പള്ളിക്കര വീഗാലാന്‍ഡില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് ഓട്ടം വിളിച്ച മലപ്പുറം സ്വദേശിയായ അധ്യാപികയ്ക്കും കുടുംബത്തിനുമാണ് മോശം അനുഭവം നേരിട്ടത്.

ഓട്ടം പോകുന്നതിനായി ബാദുഷ കൂടുതല്‍ ചാര്‍ജ്ജ് ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തുടര്‍ന്ന് ബാദുഷ ഇവരോട് ബുക്കിംഗ് റദ്ദാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഇത് പറ്റില്ലെന്ന് പറഞ്ഞതോടെ അസഭ്യം പറയുകയും നടുവിരല്‍ ഉയര്‍ത്തി കാട്ടുകയുമായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

പരാതി ലഭിച്ചതോടെ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ബാദുഷയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഫോണ്‍ എടുത്തിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ഇയാളെ പിടികൂടി ആര്‍ടിഒയുടെ മുന്നില്‍ ഹാജരാക്കി. കുറ്റം ചെയ്തിട്ടുണ്ടെന്ന് അസിസ്റ്റന്റ് മോട്ടോര്‍ ഇന്‍സ്‌പെക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയതോടെ ലൈസന്‍സ് റദ്ദാക്കി.

STORY HIGHLIGHTS: Motor Vehicle Department Take Action Against Online Taxi Driver for Bad Behavior to Passenger

Next Story