Top

ലൗജിഹാദ് പരാമര്‍ശം അവമതിപ്പുണ്ടാക്കി; ജോര്‍ജ് എം തോമസിനെതിരെ സിപിഐഎമ്മില്‍ അതൃപ്തി, നടപടിക്ക് സാധ്യത

നാളെ അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ്

19 April 2022 6:34 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ലൗജിഹാദ് പരാമര്‍ശം അവമതിപ്പുണ്ടാക്കി; ജോര്‍ജ്  എം തോമസിനെതിരെ സിപിഐഎമ്മില്‍ അതൃപ്തി, നടപടിക്ക് സാധ്യത
X

കോഴിക്കോട്: കോടഞ്ചേരി മിശ്രവിവാഹത്തില്‍ വിവാദ പ്രസ്താവന നടത്തിയ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ജോര്‍ജ് എം തോമസിനെതിരെ പാര്‍ട്ടി നടപടിക്ക് സാധ്യത. ഇത് ചര്‍ച്ച ചെയ്യാന്‍ നാളെ അടിയന്തര ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേരും. തോമസിന്റെ പ്രസ്താവന പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് ജില്ലാ നേതൃത്വം വിലയിരുത്തി. നടപടിയെടുക്കുന്നതിനെ സംബന്ധിച്ച ജില്ലാ കമ്മറ്റി സംസ്ഥാന നേതൃത്വത്തിനെ അഭിപ്രായം ആരായും.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത വിദ്യഭ്യാസം നേടിയ വിദ്യര്‍ത്ഥിനികളെ ലൗ ജിഹാദില്‍ കുടുക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഡിവൈഎഫ്‌ഐ നേതാവ് ഷെജിനും ജോയ്‌സ്‌നയും തമ്മിലുള്ള വിവാഹം വിവാദമായ ഘട്ടത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഷെജിന്‍ ജോയ്‌സ്‌നയുമായി ഒളിച്ചോടിയത് ശരിയായില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പാര്‍ട്ടി ഘടകത്തിലോ മറ്റ് സംഘടനയിലോ ഇതേക്കുറിച്ച് അറിയിച്ചില്ല. ക്രൈസ്തവ സമൂഹം പാര്‍ട്ടിയുമായി അടുക്കുന്ന ഘട്ടത്തില്‍ ഇത്തരം നീക്കം പാര്‍ട്ടിയെ ദോഷമായി ബാധിക്കമെന്നും ഷെജിനെതിരെ നടപടിയെടുക്കുമെന്നുമാണ് ജോര്‍ജ് തോമസ് മാധ്യമങ്ങളോട് പറഞ്ഞത്.


STORY HIGHLIGHTS: The mention of jihad was insulting; Dissatisfaction with the CPI (M) against George M. Thomas and the possibility of action

Next Story