Top

കക്കാടംപൊയിലില്‍ പുലിയിറങ്ങി; നായയെ ഓടിച്ചെത്തിയ പുലിയെ കണ്ടത് സിസി ടിവിയില്‍

വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം.

29 Jan 2022 9:24 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കക്കാടംപൊയിലില്‍ പുലിയിറങ്ങി; നായയെ ഓടിച്ചെത്തിയ പുലിയെ കണ്ടത് സിസി ടിവിയില്‍
X

നിലമ്പൂരിലെ കക്കാടംപൊയിലില്‍ പുലിയിറങ്ങി. വാളന്തോട് ഒറ്റതെങ്ങുങ്കല്‍ മാത്യുവിന്റെ വീട്ടുമുറ്റത്താണ് പുലിയെ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു സംഭവം. സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് വീട്ടുമുറ്റത്ത് പുലിയിറങ്ങിയെന്ന് സ്ഥിരീകരിച്ചത്.

നായയെ ഓടിച്ചാണ് പുലി വീട്ടുമുറ്റത്ത് എത്തിയതെന്നത് സിസിടിവിയിലെ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഏതാനും സമയം മാത്രമായിരുന്നു പുലി അവിടെ ഉണ്ടായിരുന്നതെന്നും ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. സംഭവത്തില്‍ ഫോറസ്റ്റ് സംഘം ഉടന്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കും. പ്രദേശത്ത് പുലിയ്ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കാനാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നീക്കം.

Next Story