Top

മുത്തലാഖിന് എതിരെ വിധി നേടിയതിലെ പക; വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് ആക്രമിച്ചു

ഖദീജയെ ത്വലാഖ് ചൊല്ലി വിവാഹ മോചനത്തിന് പരീത് ശ്രമിച്ചിരുന്നു.

13 Oct 2021 6:42 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മുത്തലാഖിന് എതിരെ വിധി നേടിയതിലെ പക; വീട്ടമ്മയെ ഭര്‍ത്താവ് ഇരുമ്പുവടികൊണ്ട് ആക്രമിച്ചു
X

ഇടുക്കിയില്‍ മുത്തലാഖിന് എതിരെ അനുകൂല വിധി നേടിയ ഭാര്യയെ ഭര്‍ത്താവ് ഇരുമ്പുവടി കൊണ്ട് ആക്രമിച്ചു. കൊന്നത്തൊടി സ്വദേശിയായ ഖദീജയാണ് ഭര്‍ത്താവ് പരീതിന്റെ ആക്രമണത്തിന് ഇരയായത്. ഗുരുതര പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഖദീജയെ ത്വലാഖ് ചൊല്ലി വിവാഹ മോചനത്തിന് പരീത് ശ്രമിച്ചിരുന്നു. ഇതിനെതിരെ ഖദീജ കോടതിയെ സമീപിക്കുകയും ഏറെ നാളെത്തെ നിയമപോരാട്ടത്തിനൊടുവില്‍ കോടതിയില്‍ നിന്ന് അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇതില്‍ പക തോന്നിയ പരീത് അവരെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ഖദീജ പൊലീസിലും ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു.

ഈ പരാതിക്ക് പിന്നാലെയാണ് വീട്ടമ്മക്കുനേരെ ആക്രമണം ഉണ്ടായത്. ഖദീജയെ ഇരുമ്പ് വടി കൊണ്ട് അടിച്ച് അവശനിലയിലാക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Popular Stories

    Next Story